ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ
പോഷൺ അസംബ്ലി
നാഷണൽ ന്യൂട്രീഷ്യൻ മിഷന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ മാസം ദേശീയ പോഷൺ മാസമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട്, 27/9/2021 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 .30 വരെ ഗൂഗിൾ മീറ്റ് വഴി ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റിന്റെ പോഷൺ അസംബ്ലി സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും വിശിഷ്ട വ്യക്തികളും ഉൾപ്പെടെ 100 പേരാണ് അസംബ്ലിയിൽ പങ്കെടുത്തത്.
പ്രശസ്ത അഡൽട്ട് ലീഡർ ട്രെയിനറും ജി.എച്ച്.എസ്. പാഞ്ഞാളിലെ ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി പി.ടി. ഉഷ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥികൾ ആയ കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ: അഗസ്റ്റിൻ ബർണാഡ്, വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത്, കാസർഗോഡ് ഉപജില്ലാ നൂൺ മീൽ ഓഫീസർ ശ്രീ. മഹേഷ് കുമാർ ഷെട്ടി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ. പി.ടി. ബെന്നി, പി.ടി.എ. പ്രസിഡൻറ് ശ്രീ:. താരിഖ് പി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡൻറ് ശ്രീമതി ഉഷാകുമാരി സി. തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പോഷണ ക്ലാസ്സ് കൈകാര്യം ചെയ്തത് ജി.എച്ച്.എസ്. പാഞ്ഞാളിലെ അധ്യാപികയായ ശ്രീമതി ജിൻസി വർഗീസ് ആയിരുന്നു. പോഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പരിപാടികൾ അസംബ്ലിയെ വർണാഭമാക്കി. പോഷകാഹാര കുറവിനെ സംബന്ധിച്ചും, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ പോഷൺ അസംബ്ലി. സ്കൂൾ ലീഡർ കുമാരി ആസ്യ മുഹമ്മദ് പ്രോഗ്രം ആങ്കർ ചെയ്തു. 12.30 ഓടെ സ്കൂളിലെ നൂൺമീൽ അധ്യാപിക ശ്രീമതി അജിത സി. യുടെ നന്ദിയോടെ ദേശീയഗാനം ചൊതല്ലി പരിപാടി അവസാനിച്ചു.
ജൂൺ 23ന് കൊറോണാനന്തര ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്ക് മീറ്റിംഗ് നടത്തി
പ്രധാന അജണ്ടകൾ:
1. കൊറോണാനന്തര ശുചിത്വം
2.കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
3. മാസ്ക് പൊതുനിലങ്ങളിൽ പോകുമ്പോൾ ധരിക്കുക
4.കൃത്യമായ സാനിറ്റൈസർ ഉപയോഗം.
ജൂലൈ 15 വെള്ളിയാഴ്ച dry day ആചരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു സ്കൂളും പരിസരവും വൃത്തിയാക്കി. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ചിരട്ട മുട്ടത്തോട് തുടങ്ങിയവ സ്കൂൾ പരിസരത്തുനിന്ന് പാടെ എടുത്തുമാറ്റി.
അഗസ്ത് പെൺകുട്ടികൾക്കായുള്ള പ്രത്യേക ക്ലാസ്സ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു സാനിറ്ററി പാടുകളുടെയും യഥാവിധ നിക്ഷേപ രീതിയെ കുറിച്ച് കുട്ടികളിൽ ധാരണ വളർത്താൻ മീറ്റിങ്ങിലൂടെ സാധിച്ചു.
.ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
ലഹരി വിരുദ്ധ വസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും ലഹരി വസ്തുക്കളിൽ നിന്നും വിട്ടുനിൽക്കേണ്ട ആവശ്യകതയെ പറ്റിയും പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ അധ്യാപകനായ മുജീബ് റഹ്മാൻ സാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
പോഷൺ മാസാചരണം
പോഷൺ മാസാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്താൻ സാധിച്ചു അധ്യാപകരെ യും കുട്ടികളെയും രക്ഷിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു
പോഷൺ അസംബ്ലി
സംഘടിപ്പിച് കുട്ടികൾക്ക് ശരിയായ പോഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും പോഷൺ പ്രതിജ്ഞ ചെല്ലാനുമുള്ള അവസരം ഉണ്ടാക്കി
പോഷൺ ക്ലാസ്
സ്കൂളിലെ എല്ലാ കുട്ടികൾക്കും പോഷൻ ക്ലാസ് നൽകാൻ സാധിച്ചു ഹെഡ്മിനും ചെയ്തു
പോഷൺ ഫെയർ
കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ പോഷകസമൃദ്ധമായ ആഹാരങ്ങൾ ആഹാര വിഭവങ്ങളുടെ പ്രദർശനം നടത്തി മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ പോഷൺ ഫെയർ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ബോധവൽക്കരണം സൈക്കിൾ റാലിയും
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സൈക്കിൾ റാലിയും ഫ്ലാഷ് മോബും നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം കെ മഹറൂഫിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന സൈക്കിൾ റാലിയിൽ 200 ഓളം കുട്ടികൾ, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആഗോള മില്ലറ്റ് വർഷം
2023 വർഷം ആഗോള മില്ലെറ്റ് വർഷം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവ പ്രദർശനം നടത്തി കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ വിഭവങ്ങളാണ് നൽകിയത്.
ലോക ഭിന്നശേഷി ദിനം
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു. മൂന്ന് എ ക്ലാസിലെ വൈഗ ലക്ഷ്മി മൂന്ന് ബി ക്ലാസിലെ മറിയം സഫ എന്നീ കുട്ടികൾ മികച്ച നിലവാരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി.
ഡിസംബർ 28 വിവിധ ആവശ്യങ്ങൾക്കായി ചെമ്മനാട് പഞ്ചായത്ത് സ്കൂളിലേക്ക് നാല് ഡസ്റ്റ് ബിൻ നൽകി പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരങ്ങളിൽ കുന്നു കൂടുന്നത് തടയാൻ ഇത് സാധിച്ചു.
പ്രഥമ ശുശ്രൂഷ ക്ലാസ്
ജനുവരി 4 പ്രഥമ ശുശ്രൂഷ ക്ലാസ് 2023 ജനുവരി നാലാം തീയതി ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എ കെ രമ പരിപാടിയിൽ സ്വാഗതം പറഞ്ഞു തുടർന്ന് ഡോക്ടർ കൈനിയുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ക്ലാസ് നടന്നു.
ജനുവരി 24 ദേശീയവിരമുക്ത ദിനം
ദേശീയ വിരമുക്ത ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കായുള്ള ഒരു പരിശീലന പരിപാടി 20023 ജനുവരി പതിനാറാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സമീപമുള്ള കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജി യു പി എസ് ചെമ്മനാട് വെസ്റ്റ് നിന്നുള്ള സംഗീത ടീച്ചർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
സമ്പൂർണ്ണ മാലിന്യ നിർമാർജന പദ്ധതി
ജനുവരി 30 step സമ്പൂർണ്ണ മാലിന്യ നിർമാർജന പദ്ധതിയായ നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് പ്രവർത്തനം ശക്തിപ്പെടുത്തുന്ന ഭാഗമായി ഹരിത കർമ്മ സേനയെ സഹായിക്കുന്നതിനും മാലിന്യങ്ങൾ വലിച്ചെറിയുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിനുമായുള്ള പദ്ധതിയാണ് സ്റ്റെപ്പ് ക്ലാസ് 2023 ജനുവരി 30 ആം തീയതി തിങ്കളാഴ്ച 10 മുതൽ 11 മണി വരെ ചെമ്മനാട് പഞ്ചായത്തിൽ നടന്നു. നമ്മുടെ സ്കൂളിലെ ഗ്രീൻ അംബാസിഡർമാരായ നുസ നബീസ, വന്ദന എന്നീ കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ വിവരങ്ങൾ സ്കൂൾ അസംബ്ലിയിൽ വച്ച് എല്ലാ കുട്ടികൾക്കുമായി പങ്കുവെച്ചു.
ഫെബ്രുവരി ആരോഗ്യ ക്ലബ്ബിന്റെ ചാർജുള്ള അധ്യാപികമാരായ ഷംന,പ്രീണ,മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി ആദ്യ ആഴ്ചയിൽ ക്ലബ് മീറ്റിംഗ് നടത്തി.ശുചിത്വ ശീലങ്ങൾ ആയിരുന്നു പ്രധാന വിഷയം.
കൗൺസിലിംഗ് ക്ലാസ്
ഫെബ്രുവരി 14 കൗൺസിലിംഗ് ക്ലാസ് ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14ന് കുട്ടികൾക്ക് സരിത ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.