ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ലഹരിവിരുദ്ധ ക്ലബ്ബ്
2023 - 24 പ്രവർത്തനങ്ങൾ
ജൂൺ 26 ലഹരി വിരുദ്ധ ദിനം
26/06/2023 തിങ്കൾ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒപ്പുശേഖരണം, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണം എന്ന് പറഞ്ഞിരുന്നു... മാറ്റി വച്ച സാഹചര്യത്തിൽ ഒക്ടോബർ 6 നു പ്രത്യേക അസ്സംബ്ലി വിളിച്ചു ചേർക്കുകയും അതിൽ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങൾ, മദർ പി ടി എ അംഗങ്ങൾ, എസ് എം സി അംഗങ്ങൾ, അനധ്യാപകർ തുടങ്ങി എല്ലാ വ്യക്തികളും പ്രതിജ്ഞ എടുത്തു.
ബോധവത്കരണ ക്ലാസ്സ്
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനമാണ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൺവീനർ ശ്രീ. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ എൽ പി, യു പി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.രണ്ടു ദിവസങ്ങളിലായാണ് ക്ലാസുകൾ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരെയുള്ള പരിശീലന ക്ലാസ്സ് എങ്ങനെയാണോ ബി ആർ സി യിൽ നിന്നും കിട്ടിയത് അതെ പോലെയായിരുന്നു ബോധവത്കരണ ക്ലാസ്സ് രക്ഷകർത്താക്കൾക്കു നൽകിയത്. നല്ല പ്രതികരണമാണ് ക്ലാസിനു ലഭിച്ചത്. സ്കൂളിലെ ഏകദേശം 92% ത്തോളം രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്താൻ സാധിച്ചു എന്നത് വളരെയേറെ സന്തോഷം തരുന്നു. സ്കൂൾ പി ടി എ, എസ് എം സി, എം പി ടി എ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ പ്രവർത്തനത്തിന് കരുത്തു പകർന്നു.ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബെന്നി മാഷ് നന്ദിയും പറഞ്ഞു.
കടകളിൽ ബോധവത്കരണം
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മറ്റൊരു പ്രവർത്തനമായിരുന്നു കടകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക എന്നുള്ളതും
കടകളിൽ സ്കൂൾ കുട്ടികളെ ആകർഷിക്കുന്ന പല നിറത്തിലും പല അകൃതിയിലും ഉള്ളതുമായ പുതിയ മിഠായികൾ വിപണിയിൽ എത്തുകയും ഇതിലൂടെ കുട്ടികളിൽ ലഹരി എത്തുന്നു എന്ന വസ്തുത മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്തരമൊരു പ്രവർത്തനം ആസൂത്രണം ചെയ്തത്. സ്കൂളിലെ പ്രഥമധ്യാപിക, സീനിയർ അസിസ്റ്റന്റ് ജൂനിയർ റെഡ്ക്രോസ്സ്, ലഹരി വിരുദ്ധ ക്ലബ് കൺവീനർ, സ്കൂൾ ലീഡർ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മദർ പി ടി എ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിന് ചുറ്റുമുള്ള കടകൾ സന്ദർശിക്കുകയും കടയുടമകൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സിറിഞ്ച് പോലുള്ള മിഠായികൾ, പലതരത്തിലുള്ള പാക്കറ്റ് മിഠായികൾ എന്നിവയിൽ ധാരാളം ലഹരി അടങ്ങിയിട്ടുണ്ടെന്നും അങ്ങനെയുള്ള മിഠായികളുടെ വിൽപ്പന നിർത്തണമെന്നും കർശനമായി തന്നെ പറയുകയുണ്ടായി. കടകൾ വഴി ഏതെങ്കിലും വിധത്തിൽ കുട്ടികളിൽ ലഹരി വിത്തുകൾ പാകുന്നുണ്ട് എന്ന് ശ്രെദ്ധയിൽ പെട്ടാൽ തക്കതായ ആക്ഷൻ എടുക്കുമെന്നും അറിയിപ്പ് കൊടുത്തു.
എസ് പി സി ബോധ വത്കരണക്ലാസ്സ്
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി കുട്ടികൾക്ക് വേണ്ടി ഒക്ടോബർ 18 നു ജമാഅത് ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി കുട്ടികളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. മികച്ചൊരു പ്രവർത്തനമായിരുന്നു ഇത
ജന ജാഗ്രത സമിതി
ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് പുറമേ ഒരു ജന ജാഗ്രത സമിതി രൂപീകരിക്കണം എന്ന് ആവശ്യം ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ജന ജാഗ്രത സമിതി രൂപീകരിച്ചു. സ്കൂളിലും പരിസരപ്രദേശത്തും ഏതെങ്കിലും വിധത്തിൽ ലഹരി ഉപയോഗിക്കുന്നവരെയോ വിൽക്കുന്നവരെയോ ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുകയോ ചെയ്താൽ അതിനെതിരെ നടപടി സ്വീകരിക്കുക എന്നതാണ് ജന ജാഗ്രത സമിതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.
ജന ജാഗ്രത സമിതി *അംഗങ്ങൾ
ഹെഡ്മിസ്ട്രസ്: ശ്രീമതി രമ എ കെ
സീനിയർ അസിസ്റ്റൻറ്: ശ്രീ ബെന്നി പി ടി
ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ :മുജീബ് റഹ്മാൻ. എം (സ്റ്റാഫ് )
യഹിയ ( സ്കൂൾ കൺവീനർ )
ജെ ആർ സി സ്റ്റുഡൻറ് റപ്പ്:
അക്ഷത
പിടിഎ പ്രസിഡൻറ്: ശ്രീ മഹറൂഫ്
മദർ പി ടി എ പ്രസിഡൻറ്: ശ്രീമതി സജിത രാമകൃഷ്ണൻ വാർഡ് മെമ്പർ :ശ്രീ അമീർ പാലത്ത്
സ്റ്റാഫ് സെക്രട്ടറി :
ശ്രീ രതീഷ്
സ്കൂൾ ലീഡർ :ഹയ ഫാത്തിമ
പ്രാദേശിക ക്ലബ് അംഗങ്ങൾ.
ഫ്ലാഷ് മോബ്
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായിട്ട് നടന്ന ഒരു പരിപാടിയായിരുന്നു ഫ്ലാഷ് മോബ് സംസ്ഥാനതലത്തിൽ ലഹരി വിമുക്തമായി പ്രഖ്യാപിക്കണം എന്ന ആശയം നിലനിൽക്കെ ഗവൺമെന്റ് യുപിഎസ് ചെമ്മനാട് വെസ്റ്റിന്റെ ഒരു ബോധവൽക്കരണ പരിപാടിയും കൂടിയായിരുന്നു ഫ്ലാഷ് മോബ് ഒറ്റ ദിവസം കൊണ്ട് ഉരുതിരിഞ്ഞു വന്ന ആശയം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു.ഫ്ലാഷ് മോബ് വിജയിപ്പിക്കുന്നതിലേക്കായി സ്കൂൾ എച്ച് എം സീനിയർ അസിസ്റ്റന്റ് അധ്യാപകർ പിടിഎ അംഗങ്ങൾ മദർ അംഗങ്ങൾ എസ് എം സി അംഗങ്ങൾ മറ്റ് പ്രാദേശി അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവരുടെ അകമഴിഞ്ഞ സേവനം ഈ പ്രവർത്തനത്തിന് മുതൽക്കൂട്ടായി. ഫ്ലാഷ് മോബ് ലഹരി വിരുദ്ധ റാലിയും ഒരുമിച്ചായിരുന്നു നടത്തിയത് ഫ്ലാഷ് മോബ് മദ്രസ പരിസരത്തും ദേശീയപാതയോരങ്ങളിലും സംഘടിപ്പിക്കാൻ സാധിച്ചു ഇതിലൂടെ ഒരു സാമൂഹിക ബോധവൽക്കരണം കൂടി ചെയ്യാൻ സാധിച്ചിട്ടുണ്ട്l