ജി.യു.പി.എസ്.എടത്തറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ജി.യു.പി.എസ്.എടത്തറ /സയൻ‌സ് ക്ലബ്ബ്./

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ - 2021 - 2022
       #കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ശാസ്ത്രദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് നടത്തിവരുന്നു
        #ജൂൺ 5 പരിസ്ഥിതി ദിനം - ഓൺലൈൻ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം വീടുകളിൽ ചെടി നട്ടുപിടിപ്പിക്കൽ സംരക്ഷണം, വീട്ടിലുള്ള മരങ്ങൾ ചെടികൾ പരിചയപ്പെടുത്തൽ സുന്ദർലാൽ ബഹുഗുണ അനുസ്മരണം തുടങ്ങിയവ നല്ല രീതിയിൽ കുട്ടികൾ ഏറ്റെടുത്തു.  HM in charge ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലും ചെടി നട്ടുപിടിപ്പിച്ചു
        #July 21 - വിവിധ ശാസ്ത്ര ക്ലബ്ബുകൾക്കൊപ്പം സയൻസ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. ഓൺലൈൻ അസംബ്ലിയിൽ ബഹുമാനപ്പെട്ട AEO ബിന്ദു ടീച്ചർ നിർവ്വഹിച്ചു ഡയറ്റ് ഫാക്കൽട്ടി ശ്രീ മുകുന്ദൻ സർ വിശിഷ്ട അതിഥി ആയിരുന്നു.
       # 19 - 9 - 21 പോഷൺ അഭിയാൻ ബോധവൽക്കരണ ക്ലാസ്സ് - നയിച്ചത് ചാരുത JPHN പിരായിരി PHC
       # ലോക ബഹിരാകാശ വാരം ഒക്ടോബർ 1 മുതൽ 10 വരെ പതിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
        # Nov 20 ന് ഏകാരോഗ്യ ദിനവു മായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു.
        #സ്ക്കൂൾ തല ശാസ്ത്രരംഗം വിജയികൾ സബ്ബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും പ്രോജക്ട് . ശാസ്ത്ര ഗ്രന്ഥാസ്വാദനം , ഉപന്യാസം എന്നിവയിൽ സമ്മാനം നേടുകയും ചെയ്തു.