ഒന്നുമില്ല ഒന്നുമില്ല ഈ ലോകമേ ഇല്ല
ഒരു ചാമ്പലായി മാത്രമാണ് നമ്മുടെ ഈ ലോകം
ഒന്നുമില്ല ഒന്നുമില്ല ഈ ലോകമേ ഇല്ല
വൈറസുകൾ കീഴടക്കിയ ഈ ലോകമേ ഇല്ല
വൈറസുകളിൽ മുൻപിൽ ലോകം തലകുനിച്ചല്ലോ
ഒന്നുമില്ല ഒന്നുമില്ല ഇനി ലോകമേ ഇല്ല
ഐക്യമത്യ ലോകത്തെ വൈറസുകൾ തോൽപ്പിച്ച്
സ്വപ്നം പോലും കാണാൻ ഇനി അവകാശമില്ല
കോടീശ്വരന്മാരും ലക്ഷപ്രഭു കളും ലോകത്തോട് വിട പറഞ്ഞു
ആധിപത്യം കാണിച്ചവർ വൈറസുകളിൽ മുൻപിൽ തല കുനിച്ചു
ആകെയുള്ള വഴികളെല്ലാം വൈറസിൽ മുൻപിൽ കെട്ടുപോയി
ശാസ്ത്രജ്ഞർ പോലും അന്തംവിട്ട് വൈറസിനെ ഭയപ്പെട്ടു
വൈറസിൻ മുൻപിൽ ജീവൻ നൽകി
ഡോക്ടർമാരും, ഭൂമി മാലാഖമാരും , തുപ്പാക്കി ക്കാരും
ലോകത്തെ രക്ഷിക്കാൻ നമുക്ക് ഒറ്റക്കെട്ടാവാം