ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

 

ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടെയും നാടാണ് കൊട്ടാരക്കര. 1742 വരെ ഈ പ്രദേശം ഇളയിടത്തു സ്വരൂപം എന്ന നാട്ടു രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. കൊട്ടാരക്കര ടൗൺ ഇന്റെ ഹൃദയഭൂമിയിൽ ആണ് ഞങ്ങളുടെ ഈ സർക്കാർ സ്കൂളിന്റെ ആസ്ഥാനം. 5 ഏക്കറിൽ കൂടുതൽ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

1894 ബ്രിട്ടീഷ് ഭരണകാലത്ത് ആൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ ആണ് ഇന്നത്തെ ഗവൺമെന്റ് എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര. എട്ടാം ക്ലാസ് ആണ് ആദ്യം ആരംഭിച്ചത്. ആനക്കൊട്ടിൽ എന്നറിയപ്പെട്ടിരുന്ന ഓടിട്ട കെട്ടിടങ്ങൾ പിന്നീടുണ്ടായി. തുടർന്ന് മറ്റു ക്ലാസുകൾ ആരംഭിച്ചു.

സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ഫൈൻ എന്ന സായിപ്പ് ആയിരുന്നു. കോട്ടും സ്യൂട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. കോടതികളിൽ നീതി പാലകർക്ക് മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന ചാരും ഉയരവുമുള്ള കസേര ഹെഡ്മാസ്റ്റർ നൽകി. യൂണിഫോം ധരിച്ച് അതിനുമുകളിൽ ക്രോസ് ബെൽറ്റ് മുദ്രയും അണിഞ്ഞ ശിപ്പായി ഓഫീസിന് കാവലാളായി നിന്നിരുന്നു. മുണ്ടം ഓട്ടമായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും വേഷം. ക്ഷേത്രപരിസരത്തും അക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവിടെ നിന്നും ബ്രാഹ്മണ ബാലന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി പുതിയ സ്കൂളിൽ പഠിക്കാൻ എത്തിയിരുന്നു.

ഒന്നേകാൽ നൂറ്റാണ്ടിലെ പഴയ യുമായി കൊട്ടാരക്കരയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മികവിന്റെ കേന്ദ്രമായി മാറി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം മികവിന്റെ കേന്ദ്രമായി മാറ്റാൻ തീരുമാനിച്ചപ്പോൾ  ബഹു. കൊട്ടാരക്കര എംഎൽഎ ശ്രീമതി ഐഷാ പോറ്റി മുൻകൈ എടുത്ത ഈ സ്കൂൾ അതിനായി തെരഞ്ഞെടുത്തു. പത്തു കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടിയും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപയുമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.

കിഫ്ബി പദ്ധതിയുടെ ഭാഗമായി കൈറ്റ്ന്റെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു അവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് എന്ന ഏജൻസിയുടെ  നേതൃത്വത്തിൽ നടന്ന കെട്ടിടനിർമ്മാണവും പൂർത്തീകരിച്ചു.

ഐ ഇ ഡി സെന്റർ

 
ഐ ഇ ഡി സെന്റർ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ ഗവൺമെന്റ് പല പദ്ധതികളും നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി 2012 രൂപീകൃത ഒരു സെന്റർ ആണ് കൊട്ടാരക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഉള്ള ഐഇഡി സെന്റർ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തി അവരുടെ സാമൂഹിക മാനസിക പഠന നിലവാരങ്ങൾ ഉയർത്തുകയും അതോടൊപ്പം കുട്ടികളുടെ വൈകല്യത്തിന്റെ തോത് കുറയ്ക്കുവാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയും സഹപാഠികളോടൊപ്പം തോളോട് തോൾ ചേർന്ന് പഠിക്കുവാൻ അവസരം നൽകുകയുമാണ് ഈ സെന്റർ ഉദ്ദേശം. ഇതിനുവേണ്ടി സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി ബിഹേവിയറൽ തെറാപ്പി എന്നിവയും ഈ സെന്ററിൽ നടത്തിവരുന്നുണ്ട്. കൂടാതെ കുട്ടികളുടെ സർഗവാസനകളെ ഉയർത്തുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും  ( ഫേബ്രിക് പെയിന്റിംഗ് വെജിറ്റബിൾ പെയിന്റിംഗ് തയ്യൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ) നൽകിവരുന്നുണ്ട്. ഇതുകൂടാതെ 2021 ഡിസംബർ മൂന്നാം തീയതി കിടപ്പിലായ കുഞ്ഞുങ്ങൾക്കുവേണ്ടി സ്പേസ് പദ്ധതി ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ കിടപ്പിലായ 30 കുട്ടികൾക്ക് സ്കൂൾ അനുഭവങ്ങൾ നൽകുവാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ഈ സ്കൂളിൽ കാഴ്ചക്കുറവ് കേൾവിക്കുറവ് ബുദ്ധിപരമായ വൈകല്യമുള്ളവർ ഓട്ടിസം സെറിബ്രൽ പാൾസി തുടങ്ങിയ ബുധര വൈകല്യമുള്ള 27 കുട്ടികൾ ഇവിടെ വിവിധ ക്ലാസുകളിലായി പഠിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗ ഭാവനകളും കഴിവുകളും മികവുറ്റതാക്കി മാറ്റാൻ ഈ സെന്റർ പ്രവർത്തിക്കുന്നു.

സാരഥി

 
സുഷമ എസ് ഹെഡ് മിസ്ട്രസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 സുഷമ എസ് 2017 തുടരുന്നു
2 സുരേന്ദ്രൻ 2014 2017
3 ഏലിയാമ്മ മനേഷ 2011 2014
4 സി.ഇന്ദിരാഭായി അമ്മ 2009 2011
5 അന്നമ്മ ജോൺ 2003 2003
6 എം കെ ശശിധരൻ നായർ 1999 2003
7 ഓ സലാഹുദ്ദീൻ 1998 1999
8 എ കെ ശിവശങ്കരപ്പിള്ള 1998

സ്റ്റാഫ്

ക്രമ

നമ്പർ

പേര് പദവി
1 സുഷമ എസ് ഹെഡ് മിസ്ട്രസ്
2 സജീന എസ് എച് എസ് എ മാത്‍സ്
3 സുധിർമിണി ഡി എച് എസ് എ മലയാളം
4 സിനിരമ എ എസ് എച് എസ് എ മലയാളം
5 സെൻ എഫ് വർഗീസ് എച് എസ് എ നാച്ചുറൽ സയൻസ്
6 ശ്രീലത എസ് എച് എസ് എ സോഷ്യൽ സയൻസ്
7 അനു കെ ജോൺ എച് എസ് എ ഫിസിക്കൽ സയൻസ്
8 സുരജ എൻ എസ് എച് എസ് എ ഹിന്ദി
9 ഷീജ മോൾ എച് എസ് എ സംസ്‌കൃതം
10 പ്രതാപ് എസ് എം എച് എസ് എ മാത്‍സ്
11 ജയപ്രകാശ് പി ആർ എച് എസ് എ ഫിസിക്കൽ സയൻസ്
12 ഷാജി വി ഡ്രോയിങ് ടീച്ചർ
13 ശിവപ്രസാദ് എസ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

ഓഫീസ് സ്റ്റാഫ്

ക്രമ

നമ്പർ

പേര് പദവി
1 ഹരി കുമാർ ക്ലർക്ക്
2 സനു പി ഓ എ
3 അൻസൽന ഓ എ
4 ശ്രീകുമാർ എസ്  എഫ് ടി എം