ജി.ബി.എൽ.പി.എസ്.കുടല്ലൂർ/അക്ഷരവൃക്ഷം
എന്റെ കൊറോണെ അച്ഛനിപ്പോൾ കൂട്ടുകൂടാൻ നേരമുണ്ട് . അമ്മക്കെന്നെ ഒരുക്കാൻ സമയം ഉണ്ട്. അമ്മമ്മയുമച്ഛച്ഛനും ഒത്തിരി കഥ പറഞ്ഞു തരാറുണ്ട്. ഏട്ടനെന്റെ കൂടെ കളിക്കാനൊപ്പമുണ്ട്. എന്നാലും പകുതിക്ക് വച്ചവസാനിച്ച സ്കൂൾ ദിനങ്ങളോർത്ത് ഞാനെന്നും കരയാറുണ്ട്. ഞങ്ങളെ പേടിപ്പെടുത്തുന്ന കൊറോണേ....... ഒന്നു വേഗമൊന്നോടിപ്പോണേ, ഇല്ലെങ്കിൽ കൈ കഴുകിയും അകലം പാലിച്ചും നിന്നെ ഞങ്ങൾ ഓടിക്കും. നീ പോയിട്ടുവേണം സ്കൂളിലേക്കൊന്നു പോവാൻ. എനിക്കെന്റെ കൂട്ടുകാരെ ഒന്ന് കാണാനാ..... ടീച്ചർമാരോട് ഒന്ന് കൊഞ്ചാനാ....
വൈഗ മനോജ് നാലാം തരം