'സംസ്‍കൃതം ക്ലബ്

പ്രവർത്തനങ്ങൾ 2019 -20

'ധിഷണ 2019'

 
സംസ്‌കൃത സ്കോളർഷിപ് വിതരണോൽഘാടനം-2019

==

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ നേതൃത്വത്തിൽ നൽകി വരുന്ന സംസ്കൃതം സ്കോോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സെപ്തംബർ 17 ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് ബഹു മുൻസിപ്പൽ ചെയർമാൻ ശ്രീ.കെ.ബാവ നിർവ്വഹിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ.ഉണ്ണികൃഷ്ണൻ സ്കോളർഷിപ്പ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ.അംബിക കെ.ആർ (കോ-ഓർഡിനേറ്റർ, സംസകൃതപ്രചാരണ പദ്ധതി) മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ശ്രീ.ഒ.രാധാകൃഷ്ണൻ (പ്രിൻസിപ്പൽ. ജി.ബി.എച്ച്.എസ്.എസ്, തിരൂർ) ശ്രീ.പ്രകാശൻ.ഇ.ബി (എ.ഇ.ഒ, തിരൂർ) ശ്രീ.പി.എസ്.സജീവൻ (ഹെഡ് മാസ്റ്റർ, ജി.ബി.എച്ച്.എസ്.എസ്, തിരൂർ) ശ്രീ. സുരേഷ് കുമാർ.സി (സംസ്കൃത അധ്യാപകൻ, (ജി.ബി.എച്ച്.എസ്.എസ്, തിരൂർ) എന്നിവർ സംസാരിച്ചു.

 
സംസ്‌കൃതദിനാഘോഷൽഘാടനം-2019