ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ മഹാന്തകൻ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാന്തകൻ

ലോകത്തിൻ ഭയാരവമായ്  അവൻ വന്നു... 
മഹാമാരിയായ് പെയ്തിറങ്ങി...
മരണത്തിൻ ഗന്ധമായ് രോഗം വിതച്ചു... 
മാലോകർ ഭീതിയിൽ നടുങ്ങി വിറച്ചു.... 
കൈക്കുഞ്ഞിനെപ്പോലും കവർന്നെടുക്കുന്ന കഠിനഹൃദയനാം കൊറോണ... 
ലോകജനതയെ കീഴ്മേൽ മറിക്കുന്ന മരണവീരനാം കൊറോണ...
ഭൂലോകം മുഴുവൻ നശിപ്പിക്കാൻ പിറന്നവനെങ്കിലും... 
പണമാണ് വലുതെന്നു കരുതിയ മനുഷ്യനെ... 
പാഠങ്ങൾ പഠിപ്പിച്ചു വേണ്ടുവോളം.. 

എത്ര നിസ്സാരനാം ഒരണുവിന്.. 
മാനവകുലത്തിന്  നാശമേകാൻ...
മതിയായ കരുത്തുണ്ടെന്നറിവിൽ... 
മുന്നോട്ടു പോകുക മനുജരേ... 

നല്ലൊരു നാളേക്കായ് കൈകൂപ്പി... 
ഒട്ടുവിട്ടു നിന്നൊന്നിച്ച  മനസ്സോടെ.... 
ഓർത്തെടുക്കാം ഒടുവിലീ.....
ഒത്തൊരുമതൻ നാളുകൾ.. 

ദിഷിൻ ദിനേഷ് സി വി
5 A ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത