ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ഒരിടത്ത് ആദിവാസികൾ നിറഞ്ഞ ഒരു ഗ്രാമമുണ്ടായിരുന്നു. ഗ്രാമം മുഴുവൻ വൃക്ഷങ്ങളാൽ സമ്പുഷ്ടമായിരുന്നു. ഒരു വസ്തുവിനും ക്ഷാമം ഉണ്ടായിരുന്നില്ല .ശുദ്ധവായു,തണൽ, ശുദ്ധജലം എന്നിങ്ങനെയെല്ലാം ലഭ്യമാണ് .ആ ജനത അത്രമേൽ ആ ഗ്രാമത്തെ സംരക്ഷിച്ചിരുന്നു. കാട്ടിനുള്ളിലെ ഗ്രാമത്തെപ്പറ്റിയും കാട് സന്ദർശിക്കാൻ പോയവരിൽ നിന്നും വിവരം കുറച്ചു നഗരവാസികൾ അറിഞ്ഞു. അവർ കാടിനുള്ളിലെ വിഭവങ്ങൾ ചൂഷണം ചെയ്തു. കാട് തരിശു ഭൂമിയായി മനുഷ്യൻ മാറ്റിയെടുത്തു അവിടെ മണിമാളികകൾ കെട്ടിപണിതുയർത്തി. തട്ടിപ്പിലൂടെയും വഞ്ചനയിലൂടെയും പണം സമ്പാദിച്ചു. പ്രകൃതിവിഭവങ്ങൾ കയറ്റുമതി ചെയ്തു .പോലീസും കോടതിയും നീതിയും ന്യായവും പണത്തിനുമുന്നിൽ നിശബ്ദമായി. എല്ലാം സ്വന്തമായെന്ന് ചിലർ അഹങ്കരിച്ചെങ്കിലും ഇതിന് ശിക്ഷ പ്രകൃതി കുറിച്ചിട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞുപോയി . പണമുണ്ടായിട്ടെന്തുകാര്യം ജീവനു വേണ്ടി ഓരോ മനുഷ്യനും പ്രകൃതിക്കു മുന്നിൽ യാചിച്ചു. പ്രകൃതി വെള്ളപ്പൊക്കവും കൊറോണയും പോലെ മഹാമാരികൾ നൽകി. മനുഷ്യൻ ഇതിനു മുന്നിൽ കടലാസ് തുണ്ടിന്റെ വില പോലുമില്ലാതെ ഓരോ മനുഷ്യനും മണ്ണിൽ ചേർന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിച്ചപ്പോൾ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങി. മനുഷ്യന്റെ പ്രകൃതിയോടുള്ള ഇടപെടലുകൾ കുറയുന്നതിന്റെ ഫലമായി ഫാക്ടറികളിലൂടെയും വാഹനങ്ങളിലൂടെയും മറ്റും വരുന്ന മാരകമായ പുകയില്ല. മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നില്ല. പ്രകൃതി ചിരിക്കുന്നു മനുഷ്യൻ ചിന്തിക്കുന്നു. കാടിനെയും കാട് സംരക്ഷിക്കുന്ന ആദിവാസികളേയും ഉപദ്രവിക്കരുത്
അനശ്വര കെ
8 H ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ