ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

"സ്നേഹവിരുന്നൊരുക്കി ഇഫ്താർ സംഗമം" മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥികൾ നേതൃത്വം നല്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. സാമൂഹ്യ പ്രവർത്തകർ, പോലീസ് ഓഫീസർമാർ, ഭിന്നശേഷിയുള്ള കുട്ടികൾ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങി അഞ്ഞൂറോളം പേർ ഈ സ്നേഹവിരുന്നിൽ പങ്കെടുത്തു. വിശുദ്ധ റംസാനിൽ സ്നേഹത്തിന്റെ സന്ദേശമേകിയ സായന്തനത്തിലെ ഈ ചടങ്ങ് പത്താംതരം വിദ്യാർത്ഥി ഷാനിദിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ചു. പത്താം തരത്തിലെ ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുന്ന സേവനങ്ങൾ നൽകി ചടങ്ങിനു മാറ്റുകൂട്ടി. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടന്ന വിരുന്നിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാനുപയോഗിച്ചത് വാഴയിലയും, സ്റ്റീൽ പാത്രങ്ങളുമായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. "നൻമകളുടെ ചില്ലകൾ ഇനിയും തളിർക്കട്ടെ"

  • പത്തിരി പരത്തൽ*

.........................:........... റംസാൻ നോമ്പുതുറയുടെ ഏറ്റവും പ്രിയ വിഭവമായ പത്തിരി, ആവേശോജ്ജ്വലമായ മത്സരത്തിൽ വട്ടമൊത്ത് നിരന്നു. മതഭേദമെന്യേ ധാരാളം വിദ്യാർഥികൾ പങ്കെടുത്ത ഈ പരിപാടി ആൺകുട്ടികളുടെ വർധിച്ച പങ്കാളിത്തത്താൽ ശ്രദ്ധേയമായി .പെൺകരങ്ങൾക്കു മാത്രമല്ല നേർമയായ പത്തിരി നിർമിക്കാൻ കഴിയുക എന്ന പാഠം തരുന്നതായിരുന്നു ഇമ്പമേറിയ ഈ മത്സരം.

  • മൈലാഞ്ചി മൊഞ്ചിൽ പെൺകുട്ടികൾ*

.................................... വിശുദ്ധ റംസാൻ മാസത്തിന്റെ പുണ്യദിനങ്ങളിൽ ഒന്നായ ജൂൺ 21 ,പെൺകരങ്ങൾ മൈലാഞ്ചി ക്കലയുടെ വർണങ്ങളിൽ സുന്ദരമായി .UP, HS ക്ലാസുകൾക്ക് വെവ്വേറെ നടത്തിയ മത്സരങ്ങളിൽ ഏറെ പങ്കാളികൾ ഉണ്ടായിരുന്നു.ശ്രദ്ധയും ക്ഷമയും കലാബോധവും സൗന്ദര്യബോധവുമുണർത്തുന്ന ഈ കലാരൂപം മതസൗഹാർദ്ദമെന്ന മഹത്തായ കല കൂടിയായി മാറുകയായിരുന്നു മഞ്ചേരിGBHSS-ൽ