ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ബാലവേല വിരുദ്ധ ദിനം ജൂൺ 12 പകൽ രണ്ടു മണിക്ക് മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം ബലവേല വിരുദ്ധ ദിനാചാരണത്തിന് വേദിയായി സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സ്കൂളിലെ ഔവർ റസ്പോൺസിബിലിറ്റി ടു ചൈൽഡ് (ORC) യൂണിറ്റും സംയുക്തമായാണ് ഈ പരിപാടി നടത്തിയത്.ORC യുടെ കീഴിലുള്ള SMART FORTY യൂണിറ്റിലെ കുട്ടികളാണ് വിദ്യാർഥി പ്രതിനിധികളായെത്തിയത്. സംയോജിത ബാല സംരക്ഷണ പദ്ധതി (Integrated Child Protection Scheme ' (IC PS) എന്ന ആശയവും ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അവകാശ സംരക്ഷണങ്ങളെക്കുറിച്ചും പിന്താങ്ങുകളെക്കറിച്ചും അവരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. സ്കൂളിലെ ഒ.ആർ.സി നോഡൽ ടീച്ചറായിരുന്ന പി. മനേഷ് മാസ്റ്റർ വിശിഷ്ടാതിഥികളേയും സഹപ്രവർത്തകരേയും മറ്റ് പങ്കാളികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു.ബാലവകാശ നിയമങ്ങളെ കുട്ടികൾ എങ്ങനെ സമീപിക്കണമെന്ന് സംവദിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി .വി.എം സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു .പി .ടി .എ പ്രസിഡന്റ് ഷംസു പുന്നക്കൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു കൊണ്ട് ബാലവേല നിരോധന നിയമങ്ങളും ബാലവകാശങ്ങളും എങ്ങനെ ഉൾക്കൊള്ളണമെന്ന് കുട്ടികളോട് സംസാരിച്ചു. നമ്മുടെ സ്കൂളിന്റെ ഊർജ്ജസ്വലനായ സാരഥി ബഹു.പി.സെയ്തലവി മാസ്റ്റർ ആശംസകളർപ്പിച്ചു കൊണ്ട് സ്മാർട്ട് ഫോർട്ടിയുടെ കുട്ടികൾക്കുവേണ്ടിയുള്ള ഈ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ബാബുരാജ് മാസ്റ്റർ, DCPU ( District child Protection Unit ) പ്രതിനിധി ഫസൽ സാർ, എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് കുട്ടികളുമായി സംവദിച്ചു . ഔദ്യോഗിക യോഗത്തിനു ശേഷം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ "വേലക്കൊരുങ്ങേണ്ടതല്ല ബാല്യം" ..... വേലയിൽ ഒതുക്കേണ്ടതല്ല ബാല്യം" ..... എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. "എന്താ ബാലവേല ? 18 വയസ്സിനു താഴെ തൊഴിലെടുക്കുന്ന എല്ലാവരും ബാലവേലക്കാരനാണോ? ബാലവേലയിൽ കുട്ടിയാണോ എന്ന് എങ്ങിനെ ഉറപ്പ് വരുത്താം? ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ എന്ത് ചെയ്യണം? ബാലവേല നേരിടാനുള്ള നിയമജ്ഞ എന്നീ കാര്യങ്ങളാണ് ചർച്ചയിലൂടെ കുട്ടികളിലേക്കെത്തിച്ചത്. ഒ.ആർ.സി പ്രോജക്ട് അസിസ്റ്റന്റ് ശ്രീമതി സലീന, പരിപാടിയുടെ രൂപരേഖ കൃത്യമായി അറിയിക്കുകയും സമയബന്ധിതവും ചിട്ടപ്രകാരവുമായി പ്രവർത്തനങ്ങൾ നടത്താൻ അങ്ങേയറ്റം പിൻതുണയ്ക്കുകയും ചെയ്തു. DCPU പ്രതിനിധികളായ റൂബി രാജ് (സോഷ്യൽ വർക്കർ), മുഫ് സി.പി. മറിയം സൈക്കോളജിസ്റ്റ് ) എന്നിവരും കുട്ടികളുടെ പ്രശ്നങ്ങളും സമൂഹത്തിൽ അവർ നേരിടുന്ന പ്രയാസങ്ങളും ചോദിച്ചറിയുകയും, അവയെ എങ്ങനെ മറികടക്കണമെന്നും പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനുള്ള മാർഗ്ഗങ്ങളെെന്തെന്നുമുള്ള ആശയങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സതീശൻ മാസ്റ്ററുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു.