ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാടു സവിശേഷതകളുണ്ട്. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകോട്ടാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന നാം പരിസര ശുചിത്വത്തിൽ ശ്രദ്ധ പുലർത്തുന്നില്ല. ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരുടെ പറമ്പിലേക്കും, അഴുക്കു ജലം ഓടയിലേക്കും ഒഴുക്കുന്ന നമ്മൾ പരിസര ശുചിത്വം ഇല്ല എന്നതിന് വ്യക്തമായ ഉദാ ഹരണമാണ് കാണിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ നമ്മുടെ പരിസ്ഥിതി മാലിന്യങ്ങൾക്കൊണ്ട് നിറയുകയും രോഗ പ്രതിരോധം ശേഷി ഇല്ലാതാവുകയും ചെയുന്നു. രോഗ പ്രതിരോധ വ്യവസ്ഥ കാര്യക്ഷമമല്ലാതാകുമ്പോൾ അപകടകരമായതും ജീവന് ഭീഷണിയുണ്ടാകുന്നതുമായ "കൊറോണ "പോലുള്ള പകർച്ചവ്യാതി കൾ പിടിപെടുകയും ചെയുന്നു.
പരിസ്ഥിതി ശുചിത്വം ദൈവ വിശ്വാസത്തിന്റെയും സമർപ്പണം ജീവിതത്തിന്റെയും പ്രധാന ഭാഗമാണ്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞ വരായിരുന്നു പൂർവികർ. വീടുകൾ, സ്കൂളുകൾ, കച്ചവടംസ്ഥാപനങ്ങൾ തുടങ്ങി മനുഷ്യർ എവിടെ എല്ലാം പോകുന്നുവോ, അവിടെയെല്ലാം ശുചിത്വമില്ലായിമ കാണുന്നു. പരിസരം ശുചിത്വ കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് ഇല്ലാതെ പോകുന്നു. ഞാനുണ്ടാക്കുന്ന മാലിന്യം ദമസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
ശുചിത്വമില്ലായിമ ആരോഗ്യ പ്രശ്നം ഉണ്ടാക്കുകയും രോഗങ്ങൾ വ്യാപകമാകാനും രോഗ പ്രതിരോധശേഷി നഷ്ടമാകാനും സാധ്യതയുണ്ട്. നാം വ്യക്തി ശുചിത്വം പാലിച്ചു നടക്കുന്നതും, ഭക്ഷണത്തിനു മുൻപും ശേഷവും കൈ കഴുകുന്നതുപോലെ സാമൂഹ്യ ശുചിത്വവും വ്യക്തികൾക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനുവേണ്ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും പൊതു മാലിന്യ സംസ്കരണ സംവിധാനം നിലവിൽ വരികയും വേണം.
രോഗങ്ങൾ പകരാതിരിക്കാനുള്ള കാരണങ്ങളിൽ വലിയൊരു പങ്കു വഹിക്കുന്നത് പ്രകൃതി യാണ്. പ്രകൃതി സംരക്ഷണമാണ് അതിനുള്ള ഏക മാർഗം. അതിനാൽ പ്രകൃതി സംരക്ഷണം ഒരു രോഗപ്രതിരോഗ പ്രവർത്തനം കൂടിയാണ്. 'നാടിന് ആരോഗ്യ മുണ്ടാകണമെങ്കിൽ കാടിന് ആരോഗ്യ മുണ്ടാകണം '.ഒരു വ്യക്തിക്ക് മാത്രമായി ആരോഗ്യം ലഭിക്കുവാനോ നിലനിർത്തുവാനോ സാധിക്കില്ല. പുറത്തിറങ്ങായാൽ പകർച്ചവ്യാധികൾ വരുമെന്ന ഭയത്താൽ വീടിനകത്തു മാത്രം ജീവിക്കുവാൻ മനുഷ്യന് സാധിക്കില്ല വായുവും, ജലവും, പ്രകൃതിയും മലിനമാകുമ്പോൾ പകർച്ചവ്യാധി കണക്കെ "കൊറോണ " പോലുള്ള രോഗങ്ങൾ മനുഷ്യരെ ഒന്നാകെ മാറ്റുന്നു.

Niramay.B.S
8 E ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം