ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഒന്നുമില്ലായ്മയിൽനിന്ന് ഉയരത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നുമില്ലായ്മയിൽനിന്ന് ഉയരത്തിലേക്ക്

സമയം അർദ്ധരാത്രി 12 മണികഴിഞ്ഞു.ഏകാന്തമായഒരുകടൽതീരം.കരക്കാറ്റ്ആഞ്ഞുവീശുന്നു.തീര ത്തോട് ചേർന്ന് വൃദ്ധരായ കുറച്ചു വീടുകൾ. മനുഷ്യർക്ക് എന്നപോലെ അവയ്ക്കും കുളിരുന്നു. അതിലൊന്ന് അനന്തനെ വീടാണ്. അനന്തൻ; മെലിഞ്ഞ ശരീരം, ഒട്ടിയ കവിൾ. എന്തിനോ വേണ്ടി തേങ്ങുന്ന അവന്റെ കണ്ണുകളിൽ കറുത്ത ദാരിദ്ര്യം തിരയടിക്കുന്നു. പതിവിനു വിപരീതമായി ആകാശത്തെ പൂർണചന്ദ്രൻ കറുത്തിരിക്കുന്നു. അനന്തൻ വീടിന് പുറത്തിറങ്ങി. അവൻ ജോലി കഴിഞ്ഞു വന്നിട്ട് കുറച്ച് സമയം ആയിട്ടുള്ളൂ. അങ്ങ് പട്ടണത്തിൽ ഒരു വ്യവസായശാലയിലെ ദിവസവേതനകാരനാണ വൻ. കിട്ടുന്ന രൂപയിൽ നിന്നും വണ്ടി കാശ് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് അവനവന്റെ സൈക്കിളിലാണ് പോയി വരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം അവനു ജോലിക്ക് പോയാൽ മതി. അത് അവന് വലിയൊരു ആശ്വാസം ആണെങ്കിലും പണത്തിന്റെ ബുദ്ധിമുട്ട് അവനെ ആ ദിവസങ്ങളിലും മറ്റ് ജോലിക്ക് പോകാൻ പ്രേരിപ്പിക്കുന്നു.
ആ ഇരുണ്ട പൂർണ്ണചന്ദ്രൻ തന്നോട് എന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന് ആവർത്തിച്ചു പറയുന്നതായി അനന്തന് തോന്നി. പെട്ടെന്ന് മഴക്കാർ വന്നുകൂടി. ശക്തമായ ഇടിമിന്നൽ."മോനേ ആനന്ദാ, അകത്ത് വന്ന് കിടക്ക്, നല്ല ഇടിമിന്നലുണ്ട്". അകത്തു നിന്നും മുത്തശ്ശി വിളിച്ചു പറഞ്ഞു. അനന്തന് ഭാർഗ്ഗവി മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് മാറാദീനമാണ്. അനന്തന്റെ മാതാപിതാക്കൾ മരണ പെട്ടതാണ്. അതിനുശേഷം മുത്തശ്ശിയാണ് അവനെ വളർത്തിയത്. അവൻ വീടിനകത്ത് കയറി വാതിലടച്ചു. വീടിന്റെ ഒരു കോണിലിരുന്ന് ഓല പായ എടുത്ത് അവൻ വിരിച്ചു കിടന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അന്നേ ദിവസത്തെ സംഭവങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോയി. മുത്തശ്ശിക്ക് തീരെ വയ്യ. അവൻ അവരെയും കൊണ്ട് അടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് ചെന്നു. മുത്തശ്ശിക്ക് അത്യാവശ്യമായി ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ അതിന് ഏതാണ്ട് 35000 രൂപ വേണമായിരുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയാണ്. അവൻ മുത്തശ്ശിയുമായി തിരികെ വീട്ടിലേക്ക് വന്നു. അതിനുശേഷമാണ് അവൻ ജോലിക്ക് പോയത്. പോകുന്ന വഴിയിൽ അവൻ തോട്ടം ഉടമയായ ഔസേപ്പ് മുതലാളിയുടെ അടുത്തേക്ക് ചെന്നു. ഒഴിവു ദിവസങ്ങളിൽ അവൻ അവിടെയാണ് ജോലിക്ക് പോകാറ്. "ന്താടാ അനന്താ, ഇന്ന് ജോലിക്ക് പോണ്ടേ?" മുതലാളി ശൗര്യത്തോടെ ചോദിച്ചു. "ഓ പോണം തമ്പ്രാ." അനന്തൻ മറുപടി നൽകി. " പിന്നെന്താ ഇവിടെ? ", മുതലാളി ചോദിച്ചു. "അത് തമ്പ്രാ എനക്കൊരു കാര്യം പറയാനുണ്ട്.", അനന്ദൻ പറഞ്ഞു. " ന്താടാ കാര്യം? ", മുതലാളി ചോദിച്ചു. "എനക്ക് കുറച്ചു രൂപ വേണം. മുത്തശ്ശിക്കൊരു ആപ്പറേഷൻ ഉണ്ട്." അനന്ദൻ വിറച്ചുകൊണ്ട് പറഞ്ഞു. കസേരയിൽ ഇരുന്നു പൈസ എണ്ണുകയായിരുന്ന മുതലാളി അതീവ ദേഷ്യത്തോടെ ചാടിയെണീറ്റു. "പ്ഫാ അലവലാതി, ആ ആ പരട്ട ദീനംമാറ്റാൻ നിനക്ക് എന്റെ രൂപ തന്നെ വേണം,ല്ലെടാ. പൊക്കോണം എന്റെ മുന്നിന്ന്." അനന്തരം കരഞ്ഞു കൊണ്ട് മുതലാളിയുടെ കാൽക്കൽ വീണു യാചിച്ചു. മുതലാളി അവനെ ചവിട്ടി മാറ്റി. തന്റെ മല്ലൻമാരായ ജോലിക്കാരോട് അവനെ എടുത്ത് പുറത്തെറിയാൻ മുതലാളി ആജ്ഞാപിച്ചു. ദേഹം മുഴുവൻ അഴുക്കുപുരണ്ട് അവൻ കരഞ്ഞുകൊണ്ട് ജോലി സ്ഥലത്തേക്ക് പോയി. എട്ടുമണിക്കൂർ ജോലി ചെയ്യണമായിരുന്നു. അത് കാരണം അവൻ വീട്ടിലെത്താൻ ഏറെ വൈകിയിരുന്നു.
അവൻ ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ അവന് സാധിക്കുന്നു ണ്ടായിരുന്നില്ല. പുറത്ത് മഴ തകർത്തു പെയ്യുന്നു. പെട്ടെന്ന് ആരോ ആ കുടിലിന്റെ വാതിലിൽ മുട്ടി. തന്റെ ചെറ്റക്കുടിലിൽ അസമയത്ത് ആരാണ് വരികയെന്ന അനന്തൻ ആലോചിച്ചു. " ആരാത്? ", മുത്തശ്ശി ചോദിച്ചു. " അനന്താ, ആരാന്നു നോക്കൂ." അനന്തൻ വാതിൽ തുറന്നു. മൂന്നു പൊലീസുകാരാണ്. അനന്തൻ പരിഭ്രമത്തോടെ ചോദിച്ചു, " എന്താ സാറേ?" പോലീസുകാരിൽ ഒരാൾ പറഞ്ഞു" നിങ്ങളും കൂടെയുള്ളവരും എത്രയും പെട്ടെന്ന് അവശ്യ സാധനങ്ങളും ആയി ഇവിടെ നിന്നും മാറണം. ഏതു നിമിഷവും ഒരു സുനാമി വരാമെന്ന് മുന്നറിയിപ്പുണ്ട്. പെട്ടെന്ന് വരൂ." അനന്തൻ വളരെയധികം ഭയന്നു. അവൻ അവശ്യസാധനങ്ങൾ എല്ലാം ഒരു സഞ്ചിയിലാക്കി മുത്തശ്ശിയും കൊണ്ട് ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. തീരത്തും പട്ടണത്തിലും ഉള്ള എല്ലാ ആളുകളും അവിടെ ഉണ്ടായിരുന്നു. ആ രാത്രി എല്ലാം അവസാനിച്ചു. സുനാമി വന്നു, എല്ലാം തകർത്തു. കുറച്ചുകഴിഞ്ഞ് ഒരാൾ വന്നു മുത്തശ്ശിക്ക് തീരെ വയ്യ, അനന്തനെ കാണണമെന്ന് പറഞ്ഞു. അനന്തൻ മുത്തശ്ശിയുടെ അടുക്കലേക്ക് പാഞ്ഞു.മുത്തശ്ശി അനന്തന്റെ കയ്യിൽ പിടിച്ചു. അങ്ങനെ ഇരുന്ന് അവർ ഉറങ്ങി. പക്ഷേ അതിനുശേഷം മുത്തശ്ശി കണ്ണ് തുറന്നില്ല. അനന്തന് അത് താങ്ങാൻ ആയില്ല. അവൻ വാവിട്ടുകരഞ്ഞു. അവന്റെ മനസ്സിലേക്ക് മുത്തശ്ശി ആവർത്തിച്ചു പറഞ്ഞ വാക്കുകൾ എത്തി;" നമ്മൾ ചാവാണെനു മുമ്പ് നാടിനും നാട്ടുകാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണം." ആ വാക്കുകൾ പ്രവർത്തിക്കേണ്ട സമയം അത് ആണെന്ന് അവൻ ഉറപ്പിച്ചു. അവൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. പണ്ട് മുത്തശ്ശന്റെകൂടെ കടലിൽ പോകുമ്പോൾ മുത്തശ്ശൻ പറഞ്ഞ ഓരോ ചെറിയ പാഠവും അവന്റെ മനസ്സിലേക്ക് എത്തി. താൻ രക്ഷാപ്രവർത്തനത്തിന് തയ്യാറാണെന്ന് അവൻ അധികാരികളെ അറിയിച്ചു. അവനവന്റെ കൂട്ടുകാരികളുമായി വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. അവൻ ഒരു പോരാളിയായി അപ്പോൾ മാറുകയായിരുന്നു. അത്യധികം അപകടസാധ്യത മേഖലകളിലും അവൻ അനായാസമായ് രക്ഷാപ്രവർത്തനം നടത്തി. അങ്ങനെ വെള്ളത്തിൽ തുഴഞ്ഞു പോകുമ്പോൾ രണ്ടു കൈകൾ താഴ്ന്ന പോകുന്നതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. ആ കൈകൾ സ്വർണമോതിരം അണിനത് ആയിരുന്നു. അനന്ദൻ വള്ളത്തിൽ നിന്നും ചാടാൻ തയ്യാറായി. അവന്റെ കൂട്ടാളികൾ അവനെ വിലക്കി. പക്ഷേ അവൻ സാഹസികമായി ആ വ്യക്തിയെ രക്ഷിച്ചു. അത് അവൻ കാശ് ചോദിച്ച, അവനെ ആക്ഷേപിച്ച ഔസേപ്പ് മുതലാളി ആയിരുന്നു. ഔസേപ്പ് തന്നെ രക്ഷിച്ച ആളോട് നന്ദി പറയാൻ തലയുയർത്തി നോക്കിയപ്പോൾ ഞെട്ടിത്തരിച്ചു. അത് താൻ തല്ലിയ അതേ അനന്ദൻ ആയിരുന്നു. മുതലാളി അനന്തനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ആനന്ദൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അപ്പോഴാണ് ഔസേപ്പ് മുതലാളിയുടെ ശ്രദ്ധയിൽ ഒരുകാര്യം പെട്ടത്. അനന്തന്റെ മുതുകിൽ എന്തോ തറചിരിക്കുന്നു. അത് ഒരു കൂർത്ത മരകഷ്ണമാണ്. അനന്തന്റെ കൂട്ടാളികൾ അത് പതുക്കെ വലിച്ചൂരി.ll അനന്ദന് ബോധം നഷ്ടമായി. കൂട്ടാളികൾ അവനെ ക്യാമ്പിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അവൻ അപകടനില തരണം ചെയ്തു. പിന്നെയും അവൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ദുരന്തം പൂർണമായും മാറി. അനന്ദൻ കടൽത്തീരത്തേക്ക് പോയി. അവിടെയെല്ലാം തകർന്നിരുന്നു. തന്റെ ജീവൻ രക്ഷിച്ച അനന്ദനെ മുതലാളി തന്നെ തോട്ടത്തിന്റെ നടത്തിപ്പുകാരനായി നിയമിക്കുകയും അവന് ഒരു വീട് വെച്ച് നൽകുകയും ചെയ്തു. അങ്ങനെ ഇരുന്നപ്പോഴാണ് അനന്തനെ തേടി ആ വാർത്ത എത്തിയത്. ആ വർഷത്തെ ധീരതയ്ക്കുള്ള രാജ്യത്തിന്റെ അവാർഡ് അനന്തന് സ്വന്തമായി. അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ അനന്തൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. അങ്ങനെ അനന്തൻ ഒന്നുമില്ലായ്മയിൽനിന്നും ഉയരത്തിലെത്തി. സ്വസ്ഥമായ, ദാരിദ്ര്യം ഇല്ലാത്ത ഒരു കുടുംബ ജീവിതം അവൻ നയിച്ചു.
അനന്തൻ എല്ലാവർക്കും മാതൃകയാണ്.
ഇനിയും ഒരുപാട് അനന്തൻമാർ ജനിക്കും എന്ന് വിശ്വസിക്കുന്നു.

അഭിറാം. എസ്. കുമാർ
Plus one B ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കഥ