ജി.പി.എം..യു.പി.എസ് ഭൂതംകര/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രതിരോധം    

 

ആരോഗ്യസംരക്ഷണത്തിനു ഭക്ഷണം
രോഗനിർമ്മാർജ്ജനത്തിനു ശുചിത്വം വേണം
തുരത്താം തകർക്കാം രോഗമാം വില്ലനെ
വരുത്താം വളർത്താം ആരോഗ്യസംര
ക്ഷണം
പരിസ്ഥിതിയെ മലിനമാക്കി ദ്രോഹിച്ചിട്ട്
രോഗം വരുത്തുന്ന മാനുഷർ കേൾക്കാനായി
ഓർക്കുകയിതെന്തിനു പണത്തിനു വേണ്ടി നാം
നാശംവിതക്കുന്നതെന്തിനെന്നോർക്ക നാം
ആരോഗ്യസംരക്ഷണത്തിനു അനിവാര്യം
ശരിയായ ഭക്ഷണം ശരിയായ രീതിയിൽ
രോഗപ്രതിരോധത്തിനു അനിവാര്യമോ
ഔഷധലഭ്യവും വ്യക്തിശുചിത്വവും
പ്രിയകവിയാം കുഞ്ഞുണ്ണി പറഞ്ഞപോൽ
വലിയൊരു ലോകം നന്നാകാനായി ചെറുസൂത്ര
ആദ്യമവനവൻ നന്നാകുയയെന്ന
രീതിതന്നാകട്ടെ ശുചിത്വപാലനവും
തളരാതെ വീഴാതെ ഒരു രോഗഭീതിയിൽ
പ്രതിരോധമെന്ന വാക്കോർക്കുക മാനവർ
ജാഗ്രതാപാലനം എന്ന കാര്യം കൂടെ
അങ്ങനെയൊരു പുതുലോകം ഉയർത്താം
പ്രതിരോധമാണു അതിജീവനതന്ത്ര
മെന്നകാര്യമോർക്ക രോഗസമയത്ത്
ഇതിലൂടെ ആരോഗ്യപരിരക്ഷയെന്ന
ലക്ഷ്യത്തിലെത്തിനമുക്ക് ജയിക്കാം

അരവിന്ദ്. ആർ. ബി
5 A ജി.പി.എം..യു.പി.എസ് ഭൂതംകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത