ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/വികസനം

Schoolwiki സംരംഭത്തിൽ നിന്ന്
വികസനം

അങ്ങകലെ കാന്തപുരം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു .പ്രകൃതീരമണീയമായ ആ ഗ്രാമത്തിൽ അരുവികളും കുളങ്ങളും ,ശുദ്ധമായ അന്തരീക്ഷവുമായിരുന്നു .ആ ഗ്രാമവാസികൾ സന്തോഷത്തോടെ കഴിഞ്ഞു വരുകയായിരുന്നു .പ്രഭാതത്തിൽ അവർ ഉണരുന്നത് കിളികളുടെ മനോഹരമായ നാദം കേട്ടിട്ടായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വിദേശി ആ ഗ്രാമം സന്ദർശിച്ചു .ഗ്രാമവാസികൾ നിഷ്കളങ്കരാണെന്നു മനസ്സിലാക്കിയ അയാൾ അവിടുത്തെ ജനങ്ങളെ നാടിൻറെ വികസനത്തെക്കുറിച്ചു മോഹന വാഗ്ദാനങ്ങൾ നൽകി വശത്താക്കി .അവരുടെ സ്ഥലങ്ങൾ കൈയ്യേറി .വൈകാതെ തന്നെ അവിടെ ഒരു ഫാക്ടറി പൊങ്ങി വന്നു .ആ സുന്ദരമായ ഗ്രാമം എന്നെന്നേക്കുമായി ഇല്ലാതെയായി .ഫാക്ടറിയിൽ നിന്ന് വരുന്ന മാലിന്യങ്ങൾ അടുത്തുള്ള പുഴകളെ മലിനമാക്കി .അന്തരീക്ഷം പുകപടലങ്ങളാൽ മുങ്ങി .ഇതോടെ കുട്ടികൾക്ക് രോഗങ്ങൾ വരുകയും മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്‌തു .ആഗ്രാമവാസികൾക്ക് എല്ലാം നഷ്ട്ടപെട്ടു രോഗങ്ങൾ മാത്രം ബാക്കിയായി.നാം തന്നെയാണ് പുരോഗതിക്കു വേണ്ടി പരിസ്ഥിതി നശിപ്പിക്കുന്നെത് .

പ്രിയ പി
7 ജി ഡബ്ല്യൂ യൂ പി എസ് -ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ