ജി.ടി.എച്ച്.എസ്സ്. പയ്യോളി/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2025-26 |
}}
പ്രവേശനോത്സവം 2024
പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി.
പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ പ്രവേശനോത്സവം പി. ടി,എ പ്രസിഡന്റ് സുനിൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.സി ബാബുരാജ് വിശിഷ്ടിഥിതിയായി. എൻജിനിയറിംങ്ങ് ഇൻസ്ട്രക്ടർ ശ്രീഹരി അധ്യക്ഷം വഹിച്ചു. സ്കൂൾ സൂപ്രണ്ട് സജീവ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മദർ പി.ടി.എ പ്രസിഡന്റ് കദീജ ടീച്ചർ, സീനിയർ അധ്യാപിക, ഷീജ കെ എം , ഫോർമാൻ അനൂപ് കുമാർ , അധ്യാപകരായ ജിതേഷ്, ബാബു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പാൽ പായസ വിതരണം നടത്തി.