ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/വേണ്ടായിരുന്നു... ഇങ്ങനെയൊരവധിക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
വേണ്ടായിരുന്നു...ഇങ്ങനെയൊരവധിക്കാലം

കത്തിജ്വലിക്കുന്ന സൂര്യനു പുറമേ പരീക്ഷാ ചൂടും. പരീക്ഷയ്ക്കുള്ള തെയ്യാറെടുപ്പിലായിരുന്നു എൻ്റെ ശ്രദ്ധ. ഓരോ പരീക്ഷ കഴിയുമ്പോഴും സന്തോഷത്തോടൊപ്പം മധുരസ്വപ്നങ്ങളും വർദ്ധിക്കുകയായിരുന്നു. അമ്മ വീട്ടിലും ബന്ധു വീടുകളിലുമൊക്കെ വിരുന്നു പോകണം.. മതിവരുവോളം കളിച്ചു നടക്കണം.. വിഷു ഗംഭീരമാക്കണം... അങ്ങനെ അങ്ങനെ... എല്ലാം മാറിമറിഞ്ഞത് എത്ര പെട്ടന്നായിരുന്നു ??

കൊറോണ എന്ന മഹാമാരിയിൽ ലോകം മരവിച്ചു നിൽക്കുന്നു. ഓരോ നിമിഷവും മനുഷ്യർ മരിച്ചു കൊണ്ടേയിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥ. പ്രതീക്ഷയോടെ അവധിക്കാലത്തിനായി കാത്തിരുന്ന ഞാനടക്കമുള്ള കുട്ടികൾക്ക് മടുത്തിരിക്കുന്നു. എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നായി... വേണ്ടായിരുന്നു ഊണും ഉറക്കവും മാത്രമായി മാറിയ ഇങ്ങനെയൊരു അവധിക്കാലം...സ്വന്തമായതെല്ലാം നഷ്ടപ്പെടുന്നവർക്കിടയിൽ ഈ ചിന്ത നിസ്സാരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാം അതിജീവിക്കുക തന്നെ... ഈ മഹാമാരിക്കെതിരെ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്...നൻമ നിറഞ്ഞ സന്തോഷഭരിതമായ പുതിയൊരു അദ്ധ്യയ്ന വർഷത്തിനായി പ്രാർഥിക്കുന്നു....

ശ്രദ്ധ പ്രകാശ്
8.H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം