ബന്ധങ്ങളെ
ബന്ധനത്തിലാക്കി വന്മതിലു
കെട്ടിയൊരു കോവിഡ് കാലം.....
അഹംബുദ്ധിയാൽ മനുഷ്യ
ചെയ്തികളെ പ്രതിരോധത്തിലാക്കിയ മരണകാലം..... ആർഭാടങ്ങളില്ല
ആഘോഷങ്ങളില്ല ആരാധനകളേതുമില്ല... അയൽ
രാജ്യങ്ങൾ അതിർത്തിയടച്ച്
വീടുകൾ വാതിലടച്ച് ആഘോഷങ്ങൾ
അടുക്കളയിലൊതുക്കി ആരവങ്ങൾ പടിക്കുപുറത്ത്..... ബന്ധങ്ങൾ
പുഞ്ചിരിയിലൊതുക്കി പ്രകൃതിപോലും മൂകസാക്ഷിയായി
മാറുന്ന കാലം.....
ഒരു മരണ കാലം.....