മലചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം
ഇനിയൊരിക്കലൊരൊത്തുചേരലി നൊരു ദുരന്ത കാക്കണോട്
ജാതി ചിന്തകൾ വർഗ്ഗ വൈരികൾ ഒക്കെയെന്നു മറന്നു നാം
ഒത്തു ചേർന്നു നമ്മളൊന്നായി ഒരു മനസ്സായി അന്നു നാം
കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരികെ തരാൻ
പകച്ചു പോയി പ്രളയമെന്നൊരു മാരി തന്നുടെ നടുവിൽ നാം
പ്രകൃതി തന്നുടെ അണ നിനഞ്ഞൊരു നാളിൽ നാം
ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം
ദാഹനീരതുമുറ്റി വിറ്റു നേടി കോടികളിന്നു നാം
പണിതു കൂട്ടി രമ്യ ഹർമ്മ്യം കൃഷി നിലങ്ങൾ നിരത്തി നാം
കുന്നിടിച്ചു നിരത്തി നാം പുഴകളൊക്കെ നികത്തി നാം
പുഴയൊഴുകിയ വഴികളൊക്കെയു മതിരു കല്ലുകൾ പാകി നാം