ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
2025 -26 അധ്യയനവർഷത്തെ സ്‍ക്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച ബഹുമാനപ്പെട്ട നെമ്മാറ എം എൽ എ കെ. ബാബു നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ വേലായുധൻ സാർ, പി ടി എ പ്രസിഡൻ്റ് ബാബുരാജ്, പ്രിൻസിപ്പൽ , എന്നിവർ സംസാരിച്ചു.
മഴമേഘങ്ങൾ തകർത്തു പെയ്തപ്പോൾ പുത്തൻ ഉടുപ്പുകളും പലവർണ്ണക്കുടകളുമായി ക്ളാസുകളിൽ ഒതുങ്ങിയിരിക്കേണ്ടിവന്നെങ്കിലും കൂട്ടുകാരെ കണ്ട സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
അധ്യാപകർ ക്ലാസുകളിലെത്തി. മധുരവിതരണത്തോടെ പുതിയൊരു അധ്യയനവർഷത്തിന് തുടക്കമായി.
പരിസ്ഥിതിദിനാഘോഷം 2025 ജൂൺ 5
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു. പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം എന്നിവ അസംബ്ലിയിൽ ഉണ്ടായി. 'കൂട്ടുകാരിക്ക് ഒരു തൈ ' എന്ന പരിപാടിയുടെയും ഉദ്ഘാടനം അസംബ്ലിയിൽ നടത്തി.
തുടർന്ന് ഓരോ ക്ലാസിലും കൂട്ടുകാരിക്ക് തൈ വിതരണം ചെയ്യൽ, ക്ലാസിന് മുന്നിൽ പൂന്തോട്ടം ഒരുക്കൽ, ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണം , പരിസ്ഥിതി ദിന ക്വിസ് എന്നിവയും നടത്തി.
വായനാദിനം 2025 ജൂൺ 19
ജൂൺ 19 വായനാദിനം പ്രധാനാധ്യാപിക ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
വായനാദിന സന്ദേശം, പുസ്തകാസ്വാദനം, കൂട്ടുകാരിക്ക് ഒരു പുസ്തകം കൈമാറൽ എന്നിവയുടെ ഉദ്ഘാടനം അസംബ്ലിയിൽ നടത്തി.
ക്ലാസ് തല ലൈബ്രറി ഒരുക്കി.മികച്ച ക്ലാസ് ലൈബ്രറികൾക്ക് സമ്മാനം നൽകി. സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.
അന്താരാഷ്ട്രയോഗാദിനം
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജൂൺ 23 തിങ്കളാഴ്ചപ്രത്യേക അസംബ്ലി ചേർന്നു. യോഗദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.
BP 6 എക്സർസൈസ്, ക്ലാപ്പ് യോഗ ഡാൻസ് എന്നിവയും അസംബ്ലിയിൽ നടത്തി.
അന്താരാഷ്ട്രലഹരിവിരുദ്ധദിനം ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡ് പ്രദർശനം എന്നിവ ഉണ്ടായിരുന്നു.
എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ പ്രീന മാഡം ബോധവത്കരണ ക്ലാസ് എടുത്തു. സൂബ ഡാൻസും നടത്തി.
കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുമായി ലഹരി വിരുദ്ധ റാലി നടത്തി.
പേവിഷബാധ ബോധവൽക്കരണ ക്ലാസ്
ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച പേവിഷബാധ ബോധവൽക്കരണ ക്ലാസ് 30/06/2025 ന് നെന്മാറ ഗേൾസ് സ്കൂളിൽ നടന്നു. ശ്രീമതി സിന്ധു…. ക്ലാസ് എടുക്കുകയും ….കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.