ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ കവിത.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കാലങൾ ഓരോന്നും
 പ്രകൃതിതൻ കോപങൾ വിതച്ചിടുന്നു.
 ഇനിയും വരുമവൻ ഓരോ നാമത്തിൽ
 എന്നും നാമെല്ലാം കരുതിടേണം.
 അങ്ങകലെയുള്ള അറബിനാട്ടിൽ
ചോരനീരാക്കും ധനങളെ - ല്ലാം
ചിക്കനായ്, മട്ടനായ്, കുഴിമന്തിയായ്,
 അങ്ങനെ ഓരോരോ ഫാസ്റ്റ് ഫുഡായ്.
ആഘോഷനാളുകൾ എത്തിയപ്പോൾ
ഡ്രസ്സ് കോട്ടുമായി നാം മുൻന്നിരയിൽ
 മോഡലായ് എത്തുന്ന ബൈക്കുകളും
ആഡംബരമായ കാറുകളും.
ആയുസ്സിൻ അകലം കുറച്ചിടുന്നു
വീടിനു കണ്ണന്നീർ ബാക്കിയാക്കി.
എന്നാലും മനുഷ്യന്റെ
അഹങ്കാരത്തിന് മാത്രം കുറവില്ല.
 മതത്തിന്റെ പേരിലും ,
 പണത്തിന്റെ പേരിലും ,
വൻമതിൽ കെട്ടി നാം പിരിഞ്ഞു.
പ്രളയം വന്നപ്പോൾ ഒന്നായി നമ്മൾ
പിന്നെയോ ഒന്നൊന്നായി വേർപിരിഞ്ഞു.
 ഇനി നമ്മൾ എല്ലാവരും ഒരുമയോടെ
ഒന്നിച്ചു നിന്നു കൈകോർത്തിടേണം.
ലോകവിത്തിനെ നേരിടാനായി
ഒന്നിച്ചു നിന്നു കൈകോർത്തിടാം

Aparna S
8 G ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത