ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറൊണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറൊണക്കാലം

കൊറൊണ എന്ന മഹാമാരി ആദ്യം ചൈനയിലെ വുഹാൻ എന്ന സ്ഥലാണ് എത്തിയത് . വുഹാനിലെ ആശുപത്രിയിൽ ഏഴ് രോഗികൾ എത്തി എല്ലാവരും ഒരേ സിറ്റിയിൽ ഉള്ളവർ. അവർക്കെല്ലാം ഒരേ രോഗലക്ഷണങ്ങൾ. 2003 ൽ ലോകത്തിൽ പടർന്നു പിടിച്ച സാസ് എന്ന മഹാമാരിയുടെ അതെ സാദ്യശ്യമുള്ള രോഗലക്ഷണങ്ങൾ അവരെ പരിശോധിച്ച ഡോക്ടർ ലീവെൺ ലാങിന് ഇത് അവഗണിക്കാൻ സാധിച്ചില്ല. മുൻകരുതലുകൾ എടുക്കാൻ പറഞ്ഞു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. അങ്ങനെ ആ മഹാമാരിക്ക് ചൈന ഇരയായി. പിന്നീട് കൊറൊണ അമേരിക്കയിലും, ഫ്രാൻസിലും, ഇറ്റലിയിലും , തുബായിലും എത്തി. അതിനുശേഷം ഇന്ത്യയിലും എത്തി. നമ്മുടെ കേരളത്തിൽ കൊ റൊണ എത്തിയപ്പോൾ നമ്മൾ വളരെ ജാഗ്രതയോടെയാണ് ഇരുന്നത്. പക്ഷേ അതിനു മുമ്പെ തന്നെ കേരളം കൊ റൊണക്ക് മുമ്പിൽ കീഴടങ്ങേണ്ടി വന്നു. പക്ഷേ ഇപ്പോഴും കേരളം ജാഗ്രതയോടെ തന്നെയാണ്. കേരളത്തിൽ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ മുഖ്യമന്ത്രി ലോക്ക് ഡൗൺ പ്രഖ്യപിച്ചു. ആദ്യം കുറച്ച് ദിവസത്തേക്ക് മാത്രമാണ് ലോക്ക് ഡൗൺ പ്രഖ്യപിച്ചത്. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം കൂടിവന്നു ഒപ്പം ലോക്ക് ഡൗൺ കാലവധിയും. ഒന്നാം ക്ലാസ്സ് മുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ അടച്ചു. 8, 9, 10, പ്ലസ്സ് വൺ, പ്ലസ്സ് ടൂ വിദ്യാർഥികൾക്ക് പരീക്ഷകൾ നടത്തി. പക്ഷേ പരീക്ഷകൾ പൂർണ്ണമായും തീർന്നിരുന്നില്ല അപ്പോഴേക്കും കടുത്ത കർശനങ്ങൾ വന്നു. പോലീസും ആരോഗ്യ വകുപ്പുക്കാരും പല നിർദ്ദേശങ്ങളും തരുന്നുണ്ട്. ഉത്സവങ്ങളും കല്ല്യാണങ്ങളും എല്ലാ പരിപാടികളും മാറ്റിവയ്ക്കേണ്ടി വന്നു. അതേ സമയം ജപ്പാനിലെ ശാസ്ത്രഞ്ർ കൊ റൊണ എങ്ങനെ പകരുന്നു എന്ന് കണ്ടു പിടിച്ചു. ഒന്നാമതായി ശരീര ബന്ധനത്തിലൂടെ പകരുന്നു. പിന്നെ കൊറൊണ വൈറസിന് 20 മിനുറ്റ് വരെ വായുവിൽ സഞ്ചരിക്കാൻ സാധിക്കും. അങ്ങനെ കൊറൊ ണക്ക് മരുന്നു കണ്ടു പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലോക്ക് ഡൗൺ ആയതിനാൽ പുറത്തൊന്നും പോയി കളിക്കാൻ സാധിക്കുന്നില്ല. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക.

Krishna Maya S
8 G ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം