ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 25-26

പ്രവേശനോൽസവം 2025

പ്രവേശനോത്സവം 25-26

ജിഎച്ച്എസ്എസ് ആലത്തൂർ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു.



പരിസ്ഥിതി ദിനാചാരണം


പരിസ്ഥിതി ദിനാചാരണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന അസംബ്ലി സംഘടിപ്പിച്ചു. സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ പ്രാർത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശാന്തകുമാരി

ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം എച്ച് എം സ്കൂൾ ലീഡർക്ക് തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ വിദ്യാലയത്തിന് ഹൈസ്കൂളിൽ നിന്നും എച്ച് എം പ്രമോഷൻ ലഭിച്ചു സ്ഥലം മാറിപ്പോകുന്ന മിനി ടീച്ചർ വിദ്യാലയത്തിന് ഒരു ചെടി നൽകി മറ്റു ക്ലാസിലെ മിടുക്കികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു സംഗീതശില്പം അവതരിപ്പിച്ചു.യു പി  എച്ച് എസ്സ് വിഭാഗങ്ങളിൽ നിന്നായി ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗം അവതരിപ്പിച്ചു. കൂടാതെ യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തി. വിദ്യാലയത്തിനകത്ത് ബഹുമാനപ്പെട്ട എച്ച് എം ഒരു വൃക്ഷത്തൈ നടുകയും ചെയ്തു ഡോക്യുമെന്റേഷൻ തയ്യാറാക്കി.


ബോധവൽക്കരണ ക്ലാസുകൾ

ജൂൺ 3 മുതൽ 13 വരെ

5 മുതൽ 10 വരെയുള്ള ക്ലാസ്സ്‌ കളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കി

ബോധവൽക്കരണ ക്ലാസുകൾ











ചങ്ങാതിക്കൊരു മരം

ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി.

ചങ്ങാതിക്കൊരു മരം








ലോക സംഗീത ദിനം.

https://youtu.be/N0j22e_eW9o


ആലത്തൂർ ഗേൾസ് ഹൈസ്കൂളിൽ നടന്ന വായനാ ദിന ആഘോഷം.

https://youtu.be/0_1bk1-DNA0

2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വായനാദിനം സമുചിതമായി ആഘോഷിച്ചു..

ഒരു ദിനത്തിൽ ഒതുങ്ങാതെ വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയെടുക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്.

വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു.

'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ഹരിദാസൻ മാഷ് ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി..

വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി.

ആരോഗ്യമുള്ള മനസും ശരീരവും വീണ്ടെടുക്കാം '; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

https://youtu.be/WIn6eiWyz-A

റാബിസ് പ്രതിരോധത്തെക്കുറിച്ച് അവബോധം

റാബിസ് ബാധിച്ച മൃഗങ്ങളിൽ നിന്നുമുള്ള അപകടങ്ങളെക്കുറിച്ചും, എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഈ ദിനത്തിൽ ബോധവൽക്കരണം നൽകുന്നു

https://youtu.be/lGSdzfNXYY0?si=NugV2iqLImhq7NMR

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

https://youtu.be/JEXSapxYCgg

കുട്ടികളുടെ ഏറോബിക്സ്

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പരിപാടികളിൽ കുട്ടികളുടെ ഏറോബിക്സ്.

https://youtu.be/YbG6fdttUuQ

ആലത്തൂർ KSEB യിലെ അസിസ്റ്റൻറ് എഞ്ചിനിയർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

ആലത്തൂർ ഗേൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായി വൈദ്യുത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ആലത്തൂർ KSEB യിലെ അസിസ്റ്റൻറ് എഞ്ചിനിയർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

https://youtu.be/855qVRcLC0s

സ്കൂളിലെ വിവിധ ക്ലബ്‌ കളുടെ ഉദ്ഘാടനം

https://youtu.be/pbTVIvnB8pQ?si=EWOZ6VGFm8X7BDi2