ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

alathur

ആലത്തൂർ

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ളചെറിയ പട്ടണമാണ് ആലത്തൂർ. ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. ജില്ലാകേന്ദ്രത്തിൽ നിന്നും 24 കിലോമീറ്റർ മാറി ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. മുഖ്യമായും ഗ്രാമ്യമായ അന്തരീക്ഷമുള്ള ആലത്തൂർ താലൂക്കിൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഹൈയർ സെക്കന്ററി തലം വരെ പഠിപ്പിക്കുന്ന ഒരുപാടു വിദ്യാലയങ്ങൾ ആലത്തൂരിലുണ്ട്. ആലത്തൂർ പട്ടണത്തിൽ ഉള്ള ഹയർ സെക്കന്ററി സ്കൂളുൾ

1. ഗവ.ഗേൾസ് ഹയർ സെക്കന്ററി സകൂൾ ആലത്തൂർ, ശാസ്ത്ര-കലാ വിഷയങ്ങൾക്കായി രണ്ടു കലാലയങളും എഞ്ജിനിയറിംഗ് കോളേജും ആലത്തൂരിലുണ്ട്.

School

ഗതാഗതം

ദേശീയപാത 544 ആലത്തൂർ താലൂക്കിലൂടെ കടന്നുപോവുന്നു. അതുകൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗങ്ങളുമായി ആലത്തൂർ റോഡ് മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. തൃശ്ശൂരിൽ നിന്നും പാലക്കാടുനിന്നും ഒരുപാട് സ്വകാര്യ ബസ്സുകൾ ആലത്തൂരിലേക്ക് ലഭ്യമാണ്.

ആലത്തൂരിലേക്ക് റെയിൽ‌വേ പാതകൾ ഇല്ല. തൃശ്ശൂരിലേക്കുള്ള വഴിക്ക് കുതിരാനിലുള്ള മലനിരകളാണ് ഇതിനു കാരണം. അടുത്തകാലത്തായി സർക്കാർ കൊല്ലങ്കോട്-തൃശ്ശൂർ റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിച്ചു. ഇത് ആലത്തൂരിന് ഒരു അനുഗ്രഹമായി മാറിയേക്കാം.

പ്രശസ്തരായ ആലത്തൂരുകാർ

കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പല പ്രശസ്തരുടെയും ജന്മദേശം ആലത്തൂരാണ്.കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരത്തിലെ ധീര പോരാളി,അയിത്തത്തിനും അനാചാരത്തിനും എതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് നേതാവ്,1952 മുതൽ 1977 വരെ ആലത്തൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത നിയമ സഭ അംഗം,ആലത്തൂർ ആർ കൃഷ്ണൻ എന്ന ആർ കെ, മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യത്തെ എഡിറ്റർ ആയ കെ.പി. കേശവമേനോൻ, പ്രശസ്ത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, പ്രശസ്ത സന്യാസിയും വിദ്യാഭ്യാസ വിചക്ഷണനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗി, സ്വാമി ചിന്മയാനന്ദയുടെ ഗുരുവായ സ്വാമി തപോവനം, നർത്തകി മേതിൽ ദേവിക, എഴുത്തുകാരായ മേതിൽ രാധാകൃഷ്ണൻ, എന്നിവർ ഇവരിൽ ചിലരാണ്. ജ്യോതിഷരംഗത്ത് പ്രശസ്തനായ ശ്രീവാസ്തവ് ആലത്തൂരാണ് പ്രാക്ടീസ് ചെയ്യുന്നത്