ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം
കന്യാകുളങ്ങര
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കന്യാകുളങ്ങര. തിരുവനന്തപുരത്തെയും കൊട്ടാരക്കരയെയും ബന്ധിപ്പിക്കുന്ന എംസി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ണന്തലയിൽ നിന്ന് 9 കിലോമീറ്ററും കൊഞ്ചിറയിൽ നിന്ന് 2 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം. ഇവിടെ നിന്ന് നെടുമങ്ങാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കന്യാകുളങ്ങരയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് മാറിയാണ് വട്ടപ്പാറ.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 19 കിലോമീറ്റർ അകലെയാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്
എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആർക്കും അറിയാത്ത ഒരു കന്യക ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിൻെറകരയാണ് പിന്നീട് "കന്യാകുളങ്ങര" ആയി മാറിയതെന്ന് പറയപ്പെടുന്നു .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കന്യാകുളങ്ങര.
വെമ്പായം ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്നു
ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.
തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്.
ആരാധനാലയങ്ങൾ
കുറ്റിയാണി ശ്രീധർമ്മ ശാസ്താ(വനശാസ്താ)ക്ഷേത്രം, ഗണപതിപാറ, വേറ്റിനാട് ഊരൂട്ടുമണ്ഡപം, തിട്ടയത്തുകോണം മാടൻ കാവ് ശ്രീ ദുർഗ്ഗാ ലക്ഷ്മീ ക്ഷേത്രം, കൈതക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, സിയോൺകുന്ന് പള്ളി, കന്യകുളങ്ങര ജുമാ അത്ത് പള്ളിയും നന്നാട്ടുക്കാവ്, ജുമാ അത്ത് പള്ളി, നന്നാട്ടുകാവ് കാല ഭൈരവ ഭൂതത്താൻ തമ്പുരാൻ ക്ഷേത്രം, കൊഞ്ചിറ മുടിപ്പുര ക്ഷേത്രം,ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രം, തേക്കട മാടൻനട ക്ഷേത്രം, ഈന്തിവിള ക്ഷേത്രം, CSI Church കുറ്റിയാണി,സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി കുറ്റിയാണി തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പ്രസിദ്ധമായ ആരാധനാലയങ്ങൾ.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
- തീപ്പുകൽ
- നന്നാട്ടുകാവ്
- വഴക്കാട്
- കൊഞ്ചിറ
- കന്യാകുളങ്ങര
- കാരങ്കോട്
- ചീരാണിക്കര
- വെട്ടുപാറ
- തേക്കട
- ചിറമുക്ക്
- പെരുങ്കൂർ
- മൊട്ടമൂട്
- കണക്കോട്
- മുളങ്കാട്
- കുറ്റിയാണി
- പന്തലക്കോട്
- വേറ്റിനാട്
- നെടുവേലി
- വട്ടവിള
- അയിരൂപ്പാറ
പൊതുവിദ്യാലയങ്ങൾ
- ജി എച്ച് എസ് എസ് കന്യാകുളങ്ങര
- ജി ജി എച്ച് എസ് എസ് കന്യാകുളങ്ങര
- ജി എച്ച് എസ് എസ് നെടുവേലി
- ജി എൽ പി എസ് കന്യാകുളങ്ങര
ശ്രദ്ധേയരായ വ്യക്തികൾ
അനേകം സാരഥികൾ പല മേഖലകളിലായി
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
