ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ലോക്ക് ഡൗണിൽപൂത്ത കണിക്കൊന്ന.

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗണിൽപൂത്ത കണിക്കൊന്ന.      
                                                  എത്ര ലോക്ക് ഡൌൺ ആയാലും കണിക്കൊന്നക്ക് പൂക്കാതിരിക്കാൻ പറ്റുകയില്ല. കൊന്നക്ക് പൂക്കാനുള്ള സമയം വരുമ്പോൾ പൂത്തേ തീരൂ. വിഷു വരുമ്പോൾ നമ്മുടെ  എല്ലാവരുടെയും കണ്ണിനെ വിസ്മയിപ്പിക്കാനും, നമ്മൾ മനോഹരമായ ഒരു കണി കാഴ്ച്ച കാണാനുമാണ് കണിക്കൊന്ന പൂക്കുന്നത് .പക്ഷെ ഈ വിഷുവിനു ലോക്ക്ഡോൺ ആയതിനാൽ കണിക്കൊന്നയെ ഒന്നു നോക്കാൻ പോലും ചുരുക്കം ആളുകൾ മാത്രമേ പോയുള്ളു.                                  അതുപോലെ തന്നെ കണിക്കൊന്ന നമ്മുടെ കേരളത്തിന്റെ സംസ്ഥാന പുഷ്പം ആണ്. അതിനാൽ കണിക്കൊന്നയെ നമ്മൾ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ല. ലോക്ക് ഡൗൺ അല്ലെങ്കിൽ വിഷു വിന്റെ തലേദിവസം റോഡ് അരികിൽ മുഴുവൻ കണിക്കൊന്ന വിൽപ്പനക്കാർ ഒരുപാട് ഉണ്ടാകും. ആ ഒരു ദിവസം തന്നെ കൊന്ന വിറ്റു ജീവിതം നയിക്കുന്നവർ ഒരു പാട് ഉണ്ടാകും. ലോക്ക്ഡോൺ വന്നതനാൽ ഇതും നിലച്ചു. ഇനി ഈ പൂക്കൾ എല്ലാം വെയിൽ കൊണ്ട് കരിഞ്ഞു പോകും.    ഒരു വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ കണിക്കൊന്ന ഇനി അടുത്ത വർഷം നന്നായി പൂക്കൾ വരണമെന്ന് ആഗ്രഹിക്കുന്നു. പൂത്തു വന്നാൽ മാത്രം പോരാ, ലോക്ക് ഡൌൺ ഉണ്ടാകരുത് എന്നും ആഗ്രഹിക്കുന്നു. കാരണം ലോക്ക് ഡൗൺ ഇല്ലങ്കിൽ മാത്രമേ കണിക്കൊന്നയെ നമുക്ക് വേണ്ടതു പോലെ ഉപയോഗിക്കാൻ പറ്റുകയുള്ളു..


അജ്ഞിത
6 C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം