ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കാനും, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവിലൂടെ കുട്ടികളിൽ സാമൂഹികബോധം വളർത്തുക തുടങ്ങിയവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന മത്സരം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഇന്നുള്ള പ്രസക്തിയെക്കുറിച്ച് പ്രസംഗവും, ക്വിസ് മത്സരവും, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
നവംബർ 26 ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഒരു അവബോധം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ പ്രഖ്യാപനത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ വായിച്ചു.
ഡിസംബർ 13 സ്വാതന്ത്ര്യദിന അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ വെച്ച് സമൂഹ ചരിത്ര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിന അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് കൂടുതൽ അറിവ് നേടാൻ ചരിത്ര പണ്ഡിതന്മാരുമായി ഒരു അഭിമുഖവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.
ക്ലബ് കൺവീനർ: വിനീത ടീച്ചർ
സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം(2026-27)
ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു. യോഗത്തിൽ ക്ലബ്ബിന്റെ കൺവീനറായി ജിഷ ടീച്ചറെയും സ്റ്റുഡന്റ്സ് കൺവിനെർമാരായി കാർത്തിക്, പാർവതി എന്നിവരെ തിരഞ്ഞെടുത്തു.
വരാനിരിക്കുന്ന സോഷ്യൽ സയൻസ് ഫെയറിനായുള്ള വിവിധ മുന്നൊരുക്കങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച നടത്തി. പ്രദർശനങ്ങൾ, ചാർട്ടുകൾ, മോഡലുകൾ എന്നിവയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് നൽകി.
വിനീത ടീച്ചറും രാജു സാറും സോഷ്യൽ സയൻസ് ഫെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.