ജി.ഒ.എച്ച്.എസ്സ്.എസ്സ്/സ്‌നേഹപ‌ൂർവ്വം പദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്

ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ട‌ുകര

സ്‌നേ‌ഹപ‌ൂർവ്വം പദ്ധതി

സ്‌ക‌ൂളിലെ വളരെ ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി വർഷത്തെ സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത് ഉപഭോക്താക്കളെ അഭിമ‌ുഖം നടത്തി തിരഞ്ഞെട‌ുക്ക‌ുന്നതിന‌ും സ്‌നേഹക്ക‌ുട‌ുക്ക വഴി ക‌ുട്ടികളിൽ നിന്ന‌ും പ്രതിമാസം കളക്ഷൻ വഴി സ്‌ക‌ൂൾ ജീവനക്കാരിൽ നിന്ന‌ും സാമ്പത്തിസമാഹരണത്തിന‌ും മറ്റ് കാര്യങ്ങൽ നടത്ത‌ുന്നതിന‌ുമായി അധ്യാപകരെ ച‌ുമതലപ്പെട‌ുത്തിയിരിക്ക‌ുന്ന‌ു.

ഉദ്ദേശ്യങ്ങൾ

സ്‌ക‌ൂളിലെ നിർധരരായ ക‌ുട്ടികള‌ുടെ പഠന സംബന്ധമായ എല്ലാ ചെലവ‌ുമ‌ുളള സാമ്പത്തിക സഹായങ്ങൾ നൽകൽ.മാറാരോഗങ്ങൾ കൊണ്ട് കഷ്‌ടപ്പെട‌ുന്ന ക‌ുട‌ുംബാംഗങ്ങൾ ഉക‌ുട്ടിക‌ള‌ുടെ വീട്ടിലേക്ക് ചികിത്സക്ക‌ും മറ്റ‌ും വീട്ട‌ുചിലവ‌ുകൾക്ക‌ുമായി പ്രതിമാസം ധന സഹായം നൽകൽ.ഉപഭോക്താക്കളെ തിരഞ്ഞെട‌ുക്കൽക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസ‌ുകളിൽ നിന്ന‌ും അർഹരായവര‌ുടെ പ്രാഥമിക പട്ടിക തയ്യ‌ാറാക്ക‌ുന്ന‌ു.ശേഷം ച‌ുമതലയ‌ുളള അധ്യാപകർ ആ‌ ക‌ുട്ടികള‌ുമായി വിശദമായ അഭിമ‌ുഖത്തി‌ന‌ു ശേഷം എല്ലാ വിവരങ്ങള‌ും രേഖപ്പെട‌ുത്ത‌ുന്ന‌ുസാമ്പത്തിക സാമാഹരണംസ്‌ക‌ൂളിലെ അധ്യാപക -അനധ്യാപക ജീവനക്കാര‌ും ഒര‌ു നിശ്ചിതത‌ുകനൽക‌ുന്ന‌ു.ഇത് ശരാശരി 6000 ര‌ൂപയോളം വര‌ും.സ്‌ക‌ൂളിലെ 5-ാം ക്ലാസ് മ‌ുതൽ +2വരെയ‌ുളള എല്ലാ ക‌ുട്ടികള‌ും എല്ലാ മാസത്തില‌ും അവര‌ുടെ ആസ്വാദനത്തിനായി ചെലവഴിക്ക‌ുന്ന ത‌ുകയ‌ുടെ ഒര‌ു പങ്ക് സ്‌നേഹക‌ുട‌ുക്ക എന്ന പേരില‌ുളള പാത്രത്തിൽ നിക്ഷേപിക്ക‌ുന്ന‌ു.ഈ ഇനത്തിൽ പ്രതിമാസം 4000 ര‌ൂപയോളം ലഭിക്ക‌ും.ചില സന്ദർഭങ്ങളിൽ സ്‌ക‌ൂളിലെ ജീവനക്കാരോ നാട്ട‌ുക്കാരോ സംഭാവനയായ‌ും ത‌ുക നൽക‌ുന്ന‌ു.പരവർത്തനങ്ങൾ ഇത‌ുവരെഎല്ലാ വർഷങ്ങളില‌ും ന‌ൂറോളം ക‌ുട്ടികൾക്ക് ജ‌ൂൺ മാസത്തിൽ ആവശ്യമ‌ുളള പഠനോപകരണങ്ങൾ നൽക‌ുന്ന‌ു.ഇത് വർഷം മ‌ുഴ‌ുവൻ ത‌ടര‌ുന്ന‌ു.നിത്യവ‌ൃത്തിക്ക് ബ‌ുദ്ധിമ‌ുട്ട‌ുളള ക‌ുട‌ുംബങ്ങളിൽ നിന്ന‌ും വര‌ുന്ന ക‌ുട്ടികള‌ുടെ വീട്ടിലെ ആർക്കെങ്കില‌ും ഗ‌ുര‌ുതരമായ അസ‌ുഖമ‌ുണ്ടെങ്കിൽ ആ വീട്ടിലേക്ക് പ്രതിമാസം 500 മ‌ുതൽ 1000 വരെ സംഭാവനയായി നൽക‌ുന്ന‌ു.എല്ല‌ാ വർഷവ‌ും പത്തോളം ക‌ുട്ടികൾക്ക് ഇത്തരത്തിൽ സഹായം നൽക‌ുന്ന‌ുണ്ട്.നാളിത‌ുവരെ 5.5ലക്ഷം ര‌ൂപയ‌ുടെ ധനസഹായം സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ട‌ുണ്ട്