തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
തുരത്തണം തുരത്തണം
നമ്മളീ ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മാസ്ക്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈകഴുകി വൃത്തിയായി
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ സൊറ പറച്ചിൽ
ഒക്കെയും നിറുത്തണം
പുറത്ത് പോയാൽ വീട്ടിൽ വന്ന്
അംഗശുദ്ധി ചെയ്തിടാം
ഇനിയൊരാൾക്കും നിങ്ങളാലെ
രോഗം വരാതെ നോക്കണം
വെറുതയുള്ള യാത്രക-
ളൊക്കെയും നിറുത്തണം
ബാലരും വൃദ്ധരും
അകത്തൊതുങ്ങി നിൽക്കണം.
തകർക്കണം നമ്മളീ
കൊറോണതൻ ഭീതിയെ.