ഉറക്കമുണർന്നാൽ എന്നും നമ്മൾ
ദൈവത്തിനെ സ്തുതിച്ചീടണം
നേരേച്ചെന്ന് വെള്ളമെടുത്ത്
കൈയ്യും മുഖവും കഴുകിടണം
രണ്ടു നേരം ദിവസവും നമ്മൾ
വിശാലമായി കുളിച്ചിടണം
കാലിലും കൈയ്യിലും ഉള്ള നഖങ്ങൾ
വളർന്നിടാതെ മുറിച്ചിടണം
നമ്മൾ ഇടുന്ന ഉടുപ്പുകൾ എല്ലാം
വൃത്തിയിൽ കൊണ്ടു നടന്നിടണം
ഇങ്ങനെയുള്ള ശീലം നമ്മൾ
ജീവിതമാകെ പാലിക്കണം.