ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമുക്ക് കൈകോർക്കാം ഈ മഹമാരിക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് കൈകോർക്കാം ഈ മഹമാരിക്കെതിരെ

ഈ അധ്യയന വർഷം അവസാന ഘട്ടത്തിൽ പരീക്ഷകൾ പടിവാതിൽ എത്തി നിൽക്കെയാണല്ലോ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് മഹാമാരി നമ്മെ തേടിയെത്തിയത്.ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാൻ ശക്തിയുള്ള കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് നമ്മെ പിടിയിലാക്കിയത്.
മൂന്നാംലോക മഹായുദ്ധം എന്നറിയപ്പെടുന്ന ഈ മഹാമാരി കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ചത്.അതിനാൽ ഭയപ്പെടുകയല്ല വേണ്ടത് നമുക്ക് ഒന്നിച്ചു പൊരുതാം...അതിനാൽ നമ്മൾ കൂടുതൽ ശുചിത്വശീലങ്ങൾ പാലിക്കേണ്ടതുണ്ട്. കുട്ടികൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ.കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ ശീലിക്കുക. ചുമയ്ക്കുമ്പോഴും തമ്മുമ്പോയും തൂവാല കൊണ്ട് മറക്കുക . രോഗപ്രതിരോധം വർദ്ധിക്കാൻ വീടും പരിസരവും മനസ്സും ശുദ്ധീകരിക്കുന്നതോടൊപ്പം വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.രോഗികളുമായി ശാരീരിക അകലം പാലിക്കുക.പക്ഷെ മാനസികമായി അവരോട് അടുക്കുക.
അതുപോലെ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ ഈ അവധി ദിനത്തിൽ തിരിച്ചു പിടിക്കാം. അതോടൊപ്പം ചില പഠന പ്രവർത്തനങ്ങളും Mental Activity കളും ചെയ്യാം.. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവെച്ച് കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കുകയും വേണം. ഈ അവസരത്തിൽ നമ്മോടൊപ്പം നിന്നു പ്രവർത്തിക്കുന്ന സർക്കാറിനും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു ..
ലോകം ഭയക്കുന്ന ഈ മഹാമാരിയെ തുരത്താൻ നമുക്കൊന്നായ് പ്രാർത്ഥിക്കാം...


അഹമ്മദ് അമീൻ ഹാസിർ
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം