സ്ഥിതി ആകെ മാറി..,
പാരിൽ വൈറസ് വിളയാട്ടമാണത്രെ.. !
മാനവർ ഉലകം അടക്കിവാഴുന്നോർ,
ഇപ്പൊ, കൂരയ്ക്കു കീഴെ ഒതുങ്ങിയോ... ?
റോഡുകളൊക്കെ വിജനമായി കിടക്കുന്നു..,
പുകയില്ല, ബഹളമില്ല,
ആർഭാടമില്ല, ആചാരമില്ല,
മത്സരമില്ല, നെട്ടോട്ടമില്ല, എങ്ങും എവിടെയും ഭീതിതൻ നിഴൽ പതിച്ചപോൽ...,
മലിനമായൊരു ജലാശയങ്ങളില്ല.. !മലിനമായൊരു വായുവുമില്ല.. !
സർവ്വം ശാന്തം... !