ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ശുചിത്വ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പാഠം

സ്കൂളിൽ ബെല്ലടിക്കാറായി. പ്രാർത്ഥനയുടെ തുടക്കത്തിലാണ് കിരൺ സ്കൂളിലെത്തിയത്. അതു കണ്ട അനിൽ സാർ അവനോട് ചോദിച്ചു. "എന്താ കിരൺ നേരം വൈകിയത്?". അവൻ പറഞ്ഞു. " അതു സാർ...." അതു കേട്ട് അനിൽ സാർ അവനോടു പറഞ്ഞു "എടാ നീ സ്കൂൾ ലീഡറല്ലേ? വൈകി വരാൻ പാടില്ല എന്ന് നിനക്ക് അറിയില്ലേ?" അതു കേട്ട് കിരൺ പറഞ്ഞു: " സാർ , ആദ്യം ഞാൻ പറയുന്നത് ഒന്നു കേൾക്കൂ .. ഇപ്പോൾ നമ്മുടെ പരിസരമെല്ലാം മാലിന്യങ്ങൾ നിറഞ്ഞത് നാം കാണുന്നതല്ലേ . ഇന്നു ഞാൻ സ്കൂളിലേക്ക് വരുമ്പോൾ റോഡിൽ നിറയെ ചപ്പു ചവറുകൾ കണ്ടു. അവിടെ കുറച്ചു ചേട്ടൻമാർ സംസാരിച്ചുനിൽക്കുന്നുണ്ടായിരുന്നു. ഞാനപ്പോൾ ഓർത്തത് മാഷ് ഞങ്ങളെ പഠിപ്പിച്ച ഓരോ കാര്യങ്ങളായിരുന്നു. ഞാൻ ആരേയും ശ്രദ്ധിക്കാതെ ചപ്പുചവറുകളൊക്കെയെടുത്ത് അവിടെ കണ്ട വേസ്റ്റ് കൊട്ടയിലേക്കിട്ടു. ഇതുകണ്ട ചേട്ടൻമാരും എന്നോടൊപ്പം കൂടി. അങ്ങനെ ഞങ്ങൾ അവിടമാകെ വൃത്തിയാക്കി. " ഇതു കേട്ട അനിൽ മാഷ് അരുണിനെ പ്രശംസിച്ചു.


മുഹമ്മദ് റിഷാൽ
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ