ജി.എൽ..പി.എസ്. ഒളകര/സ്കൂൾ/പ്രോഗ്രാമുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൊലിമ 2018-19 ഒളകര ഗവ:എൽ.പി.സ്കൂൾ

                      ഒരു നൂറ്റാണ്ടുകാലം പിന്നിട്ട മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ lപെരുവള്ളൂർ പഞ്ചായത്തിലെ ഒളകര ഗവ എൽ പി സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.  ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്.പൊതുവിദ്യാലയ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ്

ശ്രീ:എൻ. വേലായുധൻ പ്രധാന അദ്ധ്യാപകനും പി.പി. സെയ്തു മുഹമ്മദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്.സ്കൂളിsâ ആവശ്യങ്ങൾ യഥാസമയം മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിsâ ഇടപെടലിsâയും SSA, MLA എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ അടച്ചുറപ്പുള്ള മതിയായ ക്ലാസ് മുറികളും പഠന സാഹചര്യങ്ങളും ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . മാറുന്ന കാലത്തിsâ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് , കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന ശിശു സൗഹൃദ ഉദ്യാനം,അത്യാധുനിക സൗകര്യത്തിലുള്ള ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ, ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി ഔഷധ ഉദ്യാനം, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, മുഴുവൻ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറി,തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്‌. വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ എടുത്തു പറയത്തക്ക മികവ്.



                          സ്കൂൾ  പ്രധാന  കെട്ടിടങ്ങൾ ,കിഡ്സ് പാർക്ക് , വൃന്ദാവനം ജൈവവൈവിധ്യ ഉദ്യാനം,  സ്കൂളിന്  പുതിയതായി നിർമ്മിച്ച കിണർ ,സ്കൂൾ വായന ശാല


വിദ്യാലയത്തിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യാൻ പ്രാപ്തരായ ഒരുപറ്റം അധ്യാപകരും സർവ്വ പിന്തുണകളാലും അവരെ പ്രോത്സാഹിപ്പിക്കാൻ പര്യാപ്തരായ ഒരു പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളുമാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്.

പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് 

" വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ പാഠശാലക്കു പുറത്തേക്ക് വ്യാപിപ്പിക്കുവാൻ കഴിഞ്ഞു എന്നതിൽ ആത്മസംതൃപ്തി ഉണ്ട് തുടർന്നും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം കൊണ്ട് തന്നെ ധാരാളം കാര്യങ്ങൾ വിദ്യാലയത്തിൽ നടപ്പിൽ വരുത്തേണ്ടതുണ്ട് " സ്കൂൾ പ്രധാനാധ്യാപകൻ എൻ വേലായുധൻ


പഞ്ചായത്ത് തല പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തുടർച്ചയായ രണ്ടാം വർഷവും ഒളകര എൽ.പി. സ്കൂളിനെ തേടിയെത്തിയത് സ്കൂളിsâ പുരോഗതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നവാഗതരായെത്തിയവർക്കെല്ലാം സ്കൂൾബാഗ്, കളറിംഗ് ബുക്ക് തുടങ്ങിയവ സൗജന്യമായി നൽകി ചടങ്ങ് ഭംഗിയാക്കുകയും ചെയ്തു സ്കൂൾ അധികൃതർ.


പച്ചക്കറി തോട്ടം ഉച്ചയൂണിന് വിഷരഹിതമായ സ്വയം പര്യാപ്ത പച്ചക്കറി എന്ന ആശയം മുന്നിൽ കണ്ട് നടപ്പിലാക്കിയ പച്ചക്കറിത്തോട്ടവും എടുത്തു പറയേണ്ടതാണ്.


അന്യ ദേശക്കാർക്ക് മലയാളഭാഷാപഠനം പി.ടി.എ നേതൃത്വത്തിൽ വിദ്യാലയത്തിൽ തുടക്കംകുറിച്ച 'ഞങ്ങളും വായിക്കും' എന്ന പരിപാടി മറുനാടൻ തൊഴിലാളികൾക്ക് മലയാള ഭാഷയുടെ മധുരം നുകരാൻ പര്യാപ്തമായി. ഈ പ്രവർത്തനം മുഖേന വിദ്യാലയത്തിന്റെ സാമൂഹ്യ പങ്കാളിത്തം വാനോളം ഉയർത്താന്നും സാധിക്കുകയുണ്ടായി. കുട്ടി പ്രതിനിധിസഭ ജനാധിപത്യത്തിsâ പൊരുളറിയാൻ തെരഞ്ഞെടുപ്പിന്റെ നിഖില മേഖലകളെയും സ്പർശിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായകമായി. അതിsâ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന ഭരണ-പ്രതിപക്ഷ ചർച്ചകളും വാദപ്രതിവാദങ്ങളും വിദ്യാർത്ഥികളിൽ വലിയ നേട്ടങ്ങളാന്ന് കൊണ്ടു വന്നത്.

പിന്നോക്കക്കാർക്കായി മഴവില്ല് പഠന പിന്നോക്കക്കാരുടെ ശാക്തീകരണത്തിനായി പി.ടി.എ നേതൃത്വത്തിൽ മൂന്നു മാസം തുടർച്ചയായി നടപ്പിലാക്കിയ 'മഴവില്ല്', പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് എഴുതാനും വായിക്കാനുമുള്ള പ്രയാസങ്ങൾ ദൂരീകരിക്കുവാൻ സാധിച്ചതിൽ സ്ക്കൂൾ അധികൃതർ അഭിമാനം കൊള്ളുകയാണ്.

വിവിധ ക്ലബ്ബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ വിവിധ ക്ലബുകളും ക്ലാസ് തല അസംബ്ലികളും വിദ്യാർത്ഥികൾക്കിടയിൽ മത്സരബുദ്ധിയോടെ പഠന പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത് അധികമെവിടെയും കണ്ടു വരാത്തതാണ്.

നിരന്തരമായ വായന,എഴുത്ത്,പ്രസംഗം തുടങ്ങിയ പരിശീലനത്തിലൂടെ കുട്ടികളെ മികവിലേക്കെത്തിക്കാൻ മലയാളം ക്ലബ്ബിന് സാധിച്ചിട്ടുണ്ട് . പഞ്ചായത്ത് തല വായന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും നേടുകയുണ്ടായി. വായന വാരാചരണം, ബഷീർ ദിനം, കേരള പിറവി, ശിശുദിനം, മലയാളത്തിളക്കം, മാതൃഭാഷാദിനം, തുടങ്ങിയ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ മത്സരബുദ്ധി വളർത്തി, Story telling, Report making, Cartoon design, തുടങ്ങിയ മത്സരങ്ങൾ ഉൾക്കൊള്ളിച്ചു SMART English Club നു കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നിരന്തരമായി നടന്നുവരുന്നു.

അൽ ബിദായ അറബിക് ക്ലബ്ബ് يوم واحد علم واحد എന്ന തുടർ പ്രവർത്തനം, അറബി ഭാഷാ ദിനാചരണം, അറബി കയ്യെഴുത്ത് മാഗസിൻ, അലിഫ് ടാലൻറ് പരീക്ഷ എന്നിവക്ക് നേതൃത്വം നൽകി

പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്തും സൗഹൃദ ദിനത്തിൽ സ്കൂളിലെ തൈകളുമായി ചങ്ങാത്തം കൂടി സംരക്ഷണം ഏറ്റെടുക്കുകയും ഔഷധസസ്യങ്ങളുടെ വൃന്ദാവനം ഒരുക്കുകയും വനമഹോത്സവം, ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം, ജലദിനം, തുടങ്ങിയ ദിനാചരണങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം നൽകുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ റാലി നടത്തിയും ജനസംഖ്യാ ദിനത്തിൽ പഞ്ചായത്ത് സന്ദർശിച്ചു കണക്കെടുപ്പ് നടത്തിയും തപാൽ ദിനത്തിൽ 10000 സ്റ്റാമ്പുകൾ ഉൾകൊള്ളിച്ച് മാതൃക തപാലാപീസ് ഒരുക്കിയും സാമൂഹ്യ ക്ലബ് മികച്ചുനിന്നു. സാക്ഷരതാ ദിനം, ഗാന്ധിജയന്തി, തുടങ്ങിയ വിവിധ ദിനാചരണങ്ങൾക്കും ക്ലബ് നേതൃത്വം നൽകി.

ഗണിത പ്രവർത്തനങ്ങളിൽ നൂതന രീതികൾ സ്വീകരിച്ച് ഗൂഗോൾ ഗണിത ക്ലബ്ബ് മികച്ചുനിൽക്കുന്നു. ഗണിതപ്പുര എന്നപേരിൽ ഗണിത ശില്പശാലയും ഗണിത ദിനത്തിൽ ദേശീയ ഗണിത ദിനത്തിൽ ഗണിത വീടും ക്ലബ്ബ് ഒരുക്കുകയുണ്ടായി.

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ക്ലബ്ബ് ബ്രേവ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ രൂപീകരിച്ച സ്കൂൾ പോലീസ് കേഡറ്റും സുരക്ഷാ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു.

സ്കൂളിsâ ആരോഗ്യപരമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ ക്ലബ്ബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷനെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട നിർദ്ദേശങ്ങൾ യഥാസമയം വ്യത്യസ്ത ക്ലാസ്സുകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും നടപ്പിലാക്കിവരുന്നത് പ്രശംസനീയമാണ്.

നീന്തൽ പരിശീലനം നീന്തൽ പഠനത്തിsâ പ്രായോഗികതയെക്കുറിച്ച് വിദ്യാഭ്യാസ ഗവേഷകരിൽ നിന്ന് നിർദ്ദേശങ്ങൾ വരുന്നതിന് മുമ്പുതന്നെ നീന്തൽപരിശീലനം സ്കൂളിൽ നടപ്പിലാക്കി വരുകയാണ്. അതിന്റെ ഭാഗമായി നൂറോളം കുട്ടികൾക്ക് തീവ്ര പരിശീലനവും നൽകി.


സബ്ജില്ലാതല ക്യാമ്പുകൾ വേങ്ങര ബി.ആർ.സി സംഘടിപ്പിച്ച "കൊള്ളാമീ മഴ" മഴക്കാല ക്യാമ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് "തണൽ കൂട്ടം തുടങ്ങിയ രണ്ടു ക്യാമ്പുകളും വൻ വിജയമാക്കാൻ പ്രയത്നിച്ച രക്ഷിതാക്കളും വിവിധ കമ്മറ്റികളുമാണ് ഈ സ്കൂളിsâ കരുത്ത്. ഇതേക്കുറിച്ച് വേങ്ങര ബി.പി.ഒ ഭാവന ടീച്ചർ പറയുന്നു.

"ഇത്രയും മനോഹരമായ ഒരു ക്യാമ്പ്  ജില്ലയിൽ തന്നെ ആദ്യമായാണ് കാണാൻ സാധിച്ചത്. കൊള്ളാമീമഴ ക്യാമ്പിsâ പരിപൂർണ വിജയമാണ് മറ്റൊരു ക്യാമ്പിനു കൂടി ഈ സ്കൂൾ തന്നെ തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. പിന്നിൽ പ്രവർത്തിച്ച  എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി."

ഈ അക്കാദമിക വർഷം തന്നെ ഈ വിദ്യാലയത്തിൽ നടന്ന രണ്ടു ക്യാമ്പുകളിലെ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവും അധികൃതർക്ക് കൂടുതൽ ഉണർവ് നൽകിയതിനാൽ വേങ്ങര സബ്ജില്ലാതല പഠനോത്സവവും ഒളകര സ്കൂളിൽ തന്നെ വേണമെന്ന് സബ് ജില്ല ഭാരവാഹികൾ ആഗ്രഹിച്ചതിൽ തെറ്റുപറയാനാവില്ല. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പരിപാടിയും ഏറ്റെടുത്ത് വൻവിജയമാക്കുകയുണ്ടായി. മുഴുവൻ വിദ്യാർത്ഥികളും പോസ്റ്റ് ചെയ്ത 'അമ്മക്കൊരു കത്ത് ',ഷോർട്ട് ഫിലിം, മികവിലേക്ക് ഒരു ചുവട് എന്ന തെരുവ് നാടകം, രക്ഷിതാക്കളോടൊപ്പം വിദ്യാർത്ഥികൾ മത്സരിച്ച് വിജയികളായ വിവിധ പഠന മത്സരങ്ങൾ, സബ് ജില്ലാ തലപഠനോത്സവത്തിൽ ശ്രദ്ധേയ പ്രവർത്തനങ്ങളായി മാറി. അവസാനമായി സ്കൂളിൽ ഒരുക്കിയ സയൻറിഫിക് പാർക്കിൽനിന്ന് മാനത്തേക്ക് ഒരു കിളിവാതിൽ എന്ന വാനനിരീക്ഷണത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു തന്ന വേങ്ങര സബ്ജില്ല, വിവിധ പരിപാടികളിലൂടെയും മറ്റും നല്ലബന്ധം പുലർത്തിവരുന്നത് സ്കൂളിന് അഭിമാനമാണ്.

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന കാഴ്ചപ്പാടിൽ, കുരുന്നുകൾക്ക് പേപ്പർ പേന വാങ്ങി നൽകിയതിലൂടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി പ്രഖ്യാപിക്കുകയും ചെയ്തു. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്ന സമ്പാദ്യ ഗ്രാമം എന്ന ആശയം നടപ്പിലാക്കി വരുകയാണ് പി.ടി.എ.

പക്ഷി നിരീക്ഷണം വിവിധ ടെലസ്കോപ്പുകളും ബൈനോക്കുലറുകളും ഉപയോഗിച്ചു ദേശാടന പക്ഷികളെ അടുത്തറിയാനുള്ള അവസരം ഒരുക്കിയ പി.ടി.എ എന്നും വിദ്യാർത്ഥികളുടെ കൂടെയുണ്ട് എന്നതിന് വ്യക്തമായ തെളിവുകളാണ്.

വൈവിധ്യത മുഖമുദ്രയാക്കി നടത്തിയ നിരവധ്യങ്ങളായ ദിനാചരണങ്ങളും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നവജീവൻ നല്കി. പഠന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി വിദ്യാർത്ഥികളുടെ യുക്തിചിന്ത വളർത്തുന്ന പ്രവർത്തനങ്ങളായിരുന്നു ഏറെയും നടപ്പിലാക്കിയത്. അവയെല്ലാം വിവിധ ഭാഷകളിലെ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാനായി എന്നതും എടുത്തു പറയേണ്ടതാണ്. എല്ലാം ശേഖരിച്ച് പുറത്തിറക്കിയ വഴിത്താര എന്ന ഡോക്യുമെsâഷനും പ്രശംസനീയമാണ്.


വായന ഗ്രാമം പുസ്തകവണ്ടിയേറി സമീപപ്രദേശങ്ങളിൽ നിന്ന് പുസ്തക ശേഖരണം നടത്തിയും അമ്മ വായന എന്ന പ്രതീകാത്മക വായന പ്രോത്സാഹന മാർഗ്ഗത്തിലൂടെ വായനയെന്ന മഹാ സംരംഭത്തിലേക്ക് രക്ഷിതാക്കളെ കൊണ്ടുവന്നും വായന വാരാചരണം ഭംഗിയാക്കി. ഇതോടനുബന്ധിച്ച് പതിനയ്യായിരത്തിൽ പരം പുസ്തകങ്ങൾ പ്രദർശിക്കുകയുണ്ടായി. പെരുവള്ളൂർ പഞ്ചായത്ത് ഓഫീസിൽ എത്തി പഞ്ചായത്ത് അധികൃതരുമായി ആശയവിനിമയം നടത്തി പ്രാദേശിക ജനസംഖ്യ പഠനം സാധ്യമാക്കിയ ജനസംഖ്യാ ദിനവും വിദ്യാർത്ഥികൾക്ക് പഠനഭാഗമാക്കാൻ സാധിച്ചു.


ആയുർവേദ ദിനത്തിൽ ആശുപത്രിയിൽ എത്തി ഡോക്ടറുമായി സംവദിച്ച് അത്യാവശ്യമായ അറിവുകൾ നേടാനും പി.ടി.എ അവസരമൊരുക്കി. ചാന്ദ്രദിനത്തിൽ ഐ.എസ്.ആർ.ഒ യിലേക്ക് കത്തുകളെഴുതി കുരുന്നുകൾ തങ്ങളുടെ അഭിലാഷം വെളിപ്പെടുത്തിയത് വ്യത്യസ്തമായ ഒരു പഠനപ്രവർത്തനമായി മാറി. മറ്റനേകം സാമൂഹികപ്രാധാന്യമുള്ള അതിലുപരിയായി പഠനപ്രവർത്തനനോന്മുഖമായ ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ സർക്കാർ വിദ്യാലയത്തിൽ ഈ വർഷം മാത്രം നടത്തിയത് ഒരു ഹൈസ്കൂളിനോ ഹയർസെക്കൻഡറിക്കോ അപ്പുറമായി കേവലം 250 ൽപരം വിദ്യാർത്ഥികൾ മാത്രം വിദ്യ അഭ്യസിക്കുന്ന ഈ കൊച്ചു പാഠശാല മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. തപാൽ ദിനത്തിൽ അമുല്യങ്ങളായ പതിനായിരത്തോളം സ്റ്റാമ്പുകൾ പ്രദർശിപ്പിച്ച് സ്കൂളിൽ തപാൽ ഓഫീസ് ഒരുക്കി തപാൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പ്രശംസ നേടുകയുണ്ടായി.

ബധിര വാരാചരണം ബധിര വാരാചരണത്തോടനുബന്ധിച്ച് പരപ്പനങ്ങാടിക്കടുത്ത കൊടക്കാട് ബധിര വിദ്യാലയത്തിലേക്ക് പ്രത്യേക ക്ഷണിതാക്കളായെത്തി കേൾവിയും സംസാരശേഷിയും ഇല്ലാത്ത ബാല്യങ്ങൾക്ക് പഴമയുടെ പാഠം പകർന്നു നൽകി പുരാവസ്തുക്കളുടെ ദൃശ്യവിരുന്നൊരുക്കാനും സ്കൂളിന് സാധിച്ചു. ഓഡിയോ വിഷ്വൽ ദിനത്തിൽ പ്രാചീനകാലത്തെ ദൃശ്യ- ശ്രാവ്യ ഉപകരണങ്ങൾ ഉൾപ്പെടുത്തി നടത്തിയ പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.


വൃദ്ധ ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രായമായവരോട് ചേർന്ന് ആടിയും പാടിയും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ഭാഗവാക്കായി കുട്ടികൾ, ഈവർഷം അവരുടേതാക്കി. ഒന്നാം തരത്തെ ഒന്നാമതാക്കി വിദ്യാലയത്തിൽ ഒരുക്കിയ ഒളകര കുട്ടി പീട്യാസ് ഒരു കച്ചവട സമുച്ചയം തന്നെ സ്കൂളിലൊരുക്കുകയുണ്ടായി. കേരള പിറവി ദിനത്തിൽ തനിമ നിറഞ്ഞ മലയാളി വേഷത്തിലെത്തി കുട്ടികൾ നടത്തിയ പരിപാടികളും , അറബിഭാഷാ ദിനാചരണത്തിൽ അറബികളായി വേഷമിട്ട് നടത്തിയ പരിപാടികളും മീഡിയകളിൽ നിറഞ്ഞുനിന്നു.

നമ്മുടെ മിസൈൽമാൻ എ.പി.ജെ യുടെ പേരിൽ നിർമിച്ച കൂറ്റൻ മിസൈലും ,വിവിധ രാജ്യങ്ങളുടെ ഭൂപടങ്ങൾ ചിത്രങ്ങളായി അടയാളപ്പെടുത്തി നിർമിച്ച ഭീമൻ ഭൂമിയുടെ മാതൃകയും പി.ടി.എ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചവയാണ്. ശാസ്ത്രദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ, വേങ്ങര ബി.ആർ.സി.ക്കു കീഴിൽ വാനനിരീക്ഷണവും, ശാസ്ത്ര പാർക്കും ഒരുക്കി പി.ടി.എ പരിപാടി ശ്രദ്ധേയമാക്കി. വിദ്യാർത്ഥികളെ മൂല്യനിർണയ പ്രവർത്തനങ്ങളിൽ സജ്ജരാകുകയെന്ന ഉദ്ദേശത്തോടെ അവർക്കായി 'ഒരുക്കം' എന്ന പേരിൽ പി.ടി.എ 'കാമ്പ് ' ന്റെ കീഴിൽ സംഘടിപ്പിച്ച ക്ലാസ് തികഞ്ഞ ഫലപ്രാപ്തി നൽകി.

സ്ക്കൂൾ കമ്മറ്റിയുടെ ആവശ്യാർത്ഥം സ്കൂളിലെത്തിയ മൊബൈൽ കോർട്ടിsâ വിദ്യാലയ സന്ദർശനത്തിലൂടെ, അഭിഭാഷകരുമായി സംവദിച്ചതിലൂടെ, വിദ്യാർത്ഥികളുടെ കോടതിയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾക്കുള്ള ഉത്തരമായി.... 'ജലം ജീവാമൃതം' എന്ന സന്ദേശം നൽകി ആചരിച്ച ജലദിനം, വിദ്യാർത്ഥികൾക്കും സർവ്വോപരി സമൂഹത്തിനാകെയും ഗുണകരമായി....

സ്കൂൾ വാർഷികം കഴിഞ്ഞ അധ്യയന വർഷത്തിലെ അവസാന പരിപാടിയായി സ്കൂളിന്റെ നൂറ്റിയൊന്നാം വാർഷികം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്താൽ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് " ഒളകര ന്യൂസ്" എന്ന പതിപ്പും പുറത്തിറക്കുകയുണ്ടായി.

ജനാധിപത്യ വേദികളിൽ സബ്ജില്ലാതല പഠനോത്സവത്തിലേക്ക് രക്ഷിതാക്കളെ ക്ഷണിക്കാനായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി നാടകം അവതരിപ്പിച്ചും ജനസംഖ്യാ ദിനത്തിൽ പഞ്ചായത്ത് അധികൃതരുമായി സംവദിച്ച് കണക്കെടുപ്പ് നടത്തിയും ലഹരി വിരുദ്ധ ദിനത്തിൽ പൊതുജനങ്ങൾക്കിടയിൽ നാടകം അവതരിപ്പിച്ച് ബോധനം നടത്തിയും വാർദ്ധക്യ ദിനത്തിൽ സ്കൂളിലെത്തിയ വൃദ്ധരായ ജനങ്ങൾക്കൊപ്പം ആടിയും പാടിയും ആഘോഷിച്ചും സ്കൂളിലെത്തിയ മൊബൈൽ കോടതി അധികൃതരുമായി ആയി ചർച്ചകൾ നടത്തിയും വിദ്യാലയത്തിൽ വിപുലമായി ഒരുക്കിയ കുട്ടി പീഡിയകളിലൂടെ രക്ഷിതാക്കളുമായി വിപണനം നടത്തിയും ജനാധിപത്യ വേദികളിൽ വിദ്യാർത്ഥികൾ നിറഞ്ഞുനിന്നു. കുരുന്നുകൾക്ക് ഇതിലൂടെ ലഭ്യമായ ഇത്തരം അറിവുകൾ അവിസ്മരണീയമായ അനുഭവങ്ങളുടേതാണ്...... അനുഭവമാണ് ഗുരു, അനുഭവങ്ങൾ അവ പാഠ്യഭാഗമാക്കുന്നു. അതിലൂടെ അറിവിsâ വ്യാപനം സമൂഹത്തിലേക്ക്, അതാണ് ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ ലക്ഷ്യവും.

പഠന നേട്ടങ്ങളിലൂടെ പഞ്ചായത്ത് തല വായന, ക്വിസ് മത്സരങ്ങളിലെ മികച്ച 1,2 നേട്ടങ്ങളും മുൻ വർഷത്തെ ജില്ലാശാസ്ത്രമേള ഒന്നാംസ്ഥാനവും സ്കൂളിലെ പഠന പുരോഗതിയുടെ മികച്ച ഉദാഹരണങ്ങളാണ്. അക്കാദമിക നിലവാരത്തിsâ മാറ്റ് പതിന്മടങ്ങ് വർധിച്ചതിsâ ഉത്തമ നിതാന്തമായി പിന്നീടെത്തിയ സന്തോഷ വാർത്തയായിരുന്നു ആയിഷ.ഇ, അനന്യ.കെ, ഫാത്തിമ അംന, ഫാത്തിമ ഷിഫ എന്നീ 4 വിദ്യാർത്ഥികളുടെ എൽ.എസ്.എസ് വിജയം.


ശതാബ്ദിയുടെ നിറച്ചാർത്തിsâ പാരമ്പര്യമുള്ള ഈ വിദ്യാലയം പുരോഗതിയുടെ പടവുകൾ ഓരോന്നായി എത്തിപ്പിടിക്കുമ്പോഴും യു.പി ആക്കി ഉയർത്തുക എന്നത് ഈ നാടിsâ അനിവാര്യതയാണ് കുഞ്ഞുമനസ്സുകളെയും, വിദ്യാലയത്തിsâ അക്കാദമിക നിലവാരവും, ഭൗതികസാഹചര്യങ്ങളും പരിഗണിച്ച് വിദ്യാലയത്തെ അപ്പർപ്രൈമറി ആയി ഉയർത്താനുള്ള ശ്രമം തുടരുകയാണ് സ്കൂളിsâ ഉന്നമനത്തിനായി പ്രയത്നിക്കുന്ന സുമനസ്സുകൾ..... അവരുടെ പ്രയത്നത്തിനു ഫലം കാണുമെന്ന പ്രതീക്ഷയോടെ........


    പി.ടി.എ പ്രസിഡൻ                                                                                                    പ്രധാന അധ്യാപകൻ
    പി.പി സെയ്ദു മുഹമ്മദ്                                                                                            എൻ.വേലായുധൻ                                                                         

-*