ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



2024-2025 ൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ

സ്കൂളും പരിസരവും വൃത്തിയാക്കൽ

പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു.

പ്രവേശനോത്സവം 2024

പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ്

നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷം നട്ട വൃക്ഷ തൈകളെ പരിപാലിച്ചും, പുതിയ തൈകൾ നട്ടും പൂന്തോട്ടവും ഔഷധത്തോട്ടവും ഭംഗിയാക്കിയും ഇത്തവണ പരിസ്ഥിതിദിനം വിപുലമാക്കി ഒളകര ജി.എൽ.പി.എസ് തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.

കഴിഞ്ഞ വർഷം നട്ട വൃക്ഷ തൈകളെ പരിപാലിച്ചും, പുതിയ തൈകൾ നട്ടും പൂന്തോട്ടവും ഔഷധത്തോട്ടവും ഭംഗിയാക്കിയും ഇത്തവണ പരിസ്ഥിതിദിനം വിപുലമാക്കി ഒളകര ജി.എൽ.പി.എസ് തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.


സൗജന്യ ബാഗ് വിതരണം: ഒളകരയിലെ കുരുന്നുകൾക്ക് അനുഗ്രഹമായി

പതിവു തെറ്റിക്കാതെ ഇത്തവണയും ഒളകരയിലെ കുരുന്നുകൾക്ക് ബാഗുകൾ സമ്മാനമായി ലഭിച്ചു. കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും പി ടി എ കമ്മറ്റിയും സംയുക്തമായാണ് ഇത്തവണ ബാഗുകൾ കുട്ടികളിലേക്ക് എത്തിച്ചത്. വർഷം തോറും എത്തിച്ചേരുന്ന ഈ സ്നേഹസമ്മാനം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്.പ്രവേശനോത്സവത്തിൽ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ നിർവ്വഹിച്ചിരുന്നു. ശേഷം ഒലീവ് കൺവൻഷൻ സെന്റർ പ്രതിനിധികൾ സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാഗ് സമർപ്പിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ കെ ശശികുമാർ, എസ് എം സി ചെയർമാൻ കെ എം പ്രതീപ്കുമാർ, സോമരാജ് പാലക്കൽ, സൈതലവി കെ കെ, ഒലീവ് കൺവെൻഷൻ സെന്റർ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, എന്നിവർ സംബന്ധിച്ചു.

സൗജന്യ ബാഗ് വിതരണം


June 5 പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണവാഹകരായി ഒളകര ജി.എൽ.പി.എസ്

കഴിഞ്ഞ വർഷം നട്ട വൃക്ഷ തൈകളെ പരിപാലിച്ചും, പുതിയ തൈകൾ നട്ടും പൂന്തോട്ടവും ഔഷധത്തോട്ടവും ഭംഗിയാക്കിയും ഇത്തവണ പരിസ്ഥിതിദിനം വിപുലമാക്കി ഒളകര ജി.എൽ.പി.എസ് െ തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.