ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗാത്മക കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ വർഷത്തെ സ്കൂൾ തല ഉദ്ഘാടനം പ്രശസ്ത സാഹിത്യ കാരൻ ചന്ദ്രൻ കണ്ണഞ്ചേരി നിർവഹിച്ചു. വിദ്യാരംഗം കലസാഹിത്യ വേദിയുടെ കീഴിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തിവരുന്നു. കൂടാതെ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു വായന ആസ്വാദനത്തിന് അവസരം നൽകുന്നു. നവംബർ ഒന്നിന് ശേഷം സ്കൂളിൽ ആഴ്ചയിൽ  റേഡിയോ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കി വരുന്നു. കുട്ടികൾക്കായി നടത്തിയ ലൈബ്രറി കൗൺസിൽ വായന മത്സരം, അക്ഷരമുറ്റം ക്വിസ് മത്സരം എന്നിവക്കും വിദ്യാരംഗം നേതൃത്വം നൽകി വരുന്നു. വിദ്യാരംഗം നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രദേശത്തെ എഴുത്തുകാരനും കവിയുമായ ചന്ദ്രൻ കണ്ണഞ്ചേരി നിർവഹിച്ചു. വായനാദിന മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് 'മാഹീൻ അലി സ്മാരക ക്യാഷ് അവാർഡ്' വിതരണവും നടന്നു.  പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ ശശികുമാർ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, രമ്യ വി, പ്രിയ സി കെ, എം പി ടി എ പ്രസിഡണ്ട് സൗമ്യ എന്നിവർ സംബന്ധിച്ചു. 

ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

വാർഷിക പതിപ്പ്

സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിന പതിപ്പ്

വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.






പഴമ വിളിച്ചോതി നാട്ടറിവ്

നാടിന്റെ പഴമ വിളിച്ചോതി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കു കീഴിൽ സംഘടിപ്പിച്ച നാട്ടറിവ് ശ്രദ്ധേയമായി. കഥ, കവിത, നാടൻപാട്ട് തുടങ്ങിയ വിവിധ കലകളെ പരിചയപ്പെടുത്തി മുൻ ദേശീയ അധ്യാപക ജേതാവും പ്രസിദ്ധ എഴുത്തുകാരനുമായ പി.വി.എസ് പടിക്കൽ ക്ലാസെടുത്തു. ഇതോടൊപ്പം പുതിയ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടൻ പാട്ട് മേളവും ബിജു കടുങ്ങലത്ത് നിർവഹിച്ചു. ആടിയും പാടിയും പാട്ട് മേളം കുട്ടികളിൽ അവേശമായി. പ്രധാന അധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, നബീൽ എന്നിവർ സംസാരിച്ചു.വിദ്യാരംഗം കൺവീനർ സജിത സ്വാഗതവും അഞ്ജു കൃഷ്ണ നന്ദിയും പറഞ്ഞു.