ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/മലയാളത്തിളക്കം
ഒളകര ജി.എൽ.പി സ്കൂളിൽ ശാഹിന ടീച്ചറുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. മലയാളത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. ഒളകര ജി.എൽ.പി.സ്കൂളിലും നല്ല രീതിയിൽ നടന്നു വരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ മലയാള ഭാഷാ കഴിവുവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും മലയാളത്തിളക്കം പദ്ധതിയിലൂടെ സ്കൂളിന് സാധിച്ചിരുന്നു.
എന്നാൽ കോവിഡിന്റെ കടന്നു വരവ് ആ അമിത പ്രതീക്ഷകൾ താളം തെറ്റിക്കുമാറ് പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞു പോയി. പുതിയ പ്രതീക്ഷകളുമായി മലയാളത്തിളക്കം പദ്ധതി സ്കൂളിൽ പൂർവ്വസ്ഥിതിയിൽ മികവിലേക്കുയരുമെന്ന് പ്രതീക്ഷിക്കാം