ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രതിഭയെ തേടി
നാളെയുടെ പ്രതിഭകളാണ് വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥികളും എന്ന മനോഭാവം ഓരോരുത്തരിലും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഒളകര ജി.എൽ.പി സ്കൂളിൽ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നത്.
സ്കൂൾ പരിസരത്തെ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമ്മഗിരിക്കു മുന്നിൽ കാക്കയും പൂച്ചയും ആനയും കടുവയും ഒക്കെയായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് നവ്യാനുഭവങ്ങൾ തേടിയാണ് വിദ്യാർത്ഥികൾ ആദ്യ ഘട്ട പരിപാടി ആരംഭിച്ചത്. പിന്നീട് സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ യുവ കവിയത്രി കെ.ടി. ജുമാനത്തിനെയും സന്ദർശിച്ച് അവരുമായി ഒട്ടനവധി കാര്യങ്ങൾ സംവദിച്ച് ഉപഹാര സമർപ്പണവും നടത്തി നവ പ്രതിഭകൾ മടങ്ങിയത്.
ഇനിയും ഇത്തരം പ്രതിഭകളെ കണ്ട് നവ്യാനുഭവങ്ങളിലൂടെ കാര്യങ്ങൾ ഹൃദ്യസ്ഥമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാൽ കോവിഡ് മഹാമാരി കാരണം ഈ വർഷം ഇത്തരം പരിപാടികളുമായി മുന്നോട്ടു പോകാൻ പ്രയാസപ്പെടുകയാണ്.