ലോകം മുഴുവൻ പടരുന്നു
നിരവധി നിരവധി രോഗങ്ങൾ
കൂട്ടരെ നമ്മൾ ചെയ്യേണം
നിരവധി നിരവധി കാര്യങ്ങൾ
ശരീര ശുചിത്വം പാലിക്കേണം
വീടുകൾ വൃത്തിയായി സൂക്ഷിക്കേണം
പുറത്ത് പോയി വന്നെന്നാലോ
കുളിക്കേണം നിങ്ങൾ മടിയാതെ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല ഉപയോഗിച്ചീടേണം
അസുഖം വന്നാൽ നിങ്ങൾ വേഗം
ഡോക്ടറെ കാണാൻ പോയീടേണം
ആരോഗ്യം നമ്മുടെ സമ്പത്ത്
രോഗം നമ്മുടെ ശത്രുവല്ലോ
ശുചിത്വം നമുക്ക് ശീലമാക്കാം
രോഗങ്ങളെ പടിക്കു പുറത്താക്കാം
ഓർക്കുക എൻ്റെ കൂട്ടുകാരേ
ശുചിത്വം നമ്മെ രക്ഷിക്കും