മൂന്നു കൂട്ടുകാർ
ടിക്കുവും മത്തുവും മനുവും വലിയ കൂട്ടുകാരാണ്. ഒരു ദിവസം അവർ കളിച്ചു കൊണ്ടിരിക്കെ മഴ പെയ്തു. ടിക്കു മഹാ വികൃതി കാരനും വ്യക്തിശുചിത്വം ഇല്ലാത്തവനും ആയിരുന്നു. അങ്ങനെയിരിക്കെ അവൻ വെള്ളത്തിൽ വൃത്തിഹീനമായ ഒരു കുഴിയിൽ ചാടി കളിക്കുന്നത് കണ്ട് കൂട്ടുകാരനായ മത്തുവും മനുവും അവനോടായി പറഞ്ഞു. എടാ, ടിക്കു...വൃത്തിയില്ലാതെ നടന്നാൽ നമുക്ക് രോഗം വരും. അവൻ അവർ പറയുന്നത് ചെവിക്കൊണ്ടില്ല അവൻ വീണ്ടും കളിയിൽ തന്നെ. അടുത്ത ദിവസം കളിക്കാൻ വന്നപ്പോൾ ടിക്കുവിനെ കണ്ടില്ല. അവർ രണ്ടുപേരും ടിപ്പുവിന്റെ വീട്ടിലേക്ക് പോയി നോക്കിയപ്പോൾ അവൻ അസുഖം പിടിച്ചു കിടക്കുകയായിരുന്നു അവരെ കണ്ട് സങ്കടത്തോടെ അവൻ പറഞ്ഞു. എന്റെ കൂട്ടുകാരൻ ആയ നിങ്ങൾ പറഞ്ഞിരുന്നത് ഞാൻ കേട്ടിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ കൂടെ കളിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നു. അന്നുമുതൽ ടിക്കു വ്യക്തി.ശുചിത്വം ഉള്ളവനായി.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|