നാനാനിറമാം പൂവുകൾ തോറും
തേൻ നുകരുന്നൊരു പൂമ്പാറ്റകളും
കളകളമൊഴുകും അരുവികളും
എത്ര കിളികൾ കൂടുണ്ടാക്കാൻ
പറന്നു വരുന്നൊരു കാഴ്ചകൾ കാണാൻ
കാത്തു നിൽക്കും വൃക്ഷലതാദികൾ
ഒത്തു രസിക്കാൻ ആടി പാടാൻ
വന്നെത്തീടും കുഞ്ഞണ്ണാനും
അരുമയായ് അവരെ ചേർത്തു
നിർത്തുന്നതാണെൻ പരിസ്ഥിതി