ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നമ്മുടെ മയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ മയിലമ്മ

അമ്മേ അമ്മേ പൈപ്പ് തുറന്ന് കുട്ടൻ ഓടി. അമ്മ ഓടി വന്ന് ടാപ്പ് അടച്ചു. പിന്നീട് മക്കൾ രണ്ടുപേരെയും അടുത്തിരുത്തി അമ്മ ഒരു കഥ പറഞ്ഞു കൊടുത്തു.
മക്കളെ പാലക്കാട് ജില്ലയിൽ നിരക്ഷരയായ ഒരു മയിലമ്മ ജീവിച്ചിരുന്നു മയിലമ്മയുടെ നാടായ പ്ലാച്ചിമട എന്ന ഗ്രാമത്തിൽ നമ്മൾ കടയിൽ കാണുന്ന കൊക്കകോള കമ്പനിക്ക് വേണ്ടി ഒരുപാട് വെള്ളം ആവശ്യമുണ്ടായിരുന്നു. കമ്പനി ദിവസവും ഒത്തിരി വെള്ളം അവിടെ നിന്ന് എടുക്കുന്നത് കാരണത്താൽ പരിസരത്തുള്ള കിണറുകൾ വറ്റി വരണ്ടു.
ഇതു തുടർന്നപ്പോൾ നമ്മുടെ മയിലമ്മയുടെ നേതൃത്വത്തിൽ ഒരു വലിയ പ്രക്ഷോഭം കമ്പനിക്കുനേരെ നടത്തി. കമ്പനി പ്രവർത്തനം നിർത്തി വെക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറിയില്ല. അങ്ങനെ കമ്പനി പൂട്ടിച്ചു.
മയിലമ്മ അന്ന് സമരം നടത്തിയില്ലായിരുന്നു വെങ്കിൽ നമ്മുടെ സ്ഥിതി എന്തായിരിക്കും. മക്കൾക്ക് ജലത്തിൻറെ മൂല്യം ആദ്യം പറഞ്ഞു കൊടുക്കാൻ കുട്ടന്റെ അമ്മക്ക് സാധിച്ചു.


ഷഫീഖ ഷറിൻ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ