ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഞാനും എൻറെ നാടും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ നാടും

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും, അന്തരീക്ഷവും മാലിന്യ മുക്തമാകുന്നതാണ് ശുചിത്വം. എന്നാൽ ഇപ്പോൾ നാം എവിടെയെല്ലാം നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വം ഇല്ലാതെ കിടക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹ്യബോധവുമുള്ള ഒരു സമൂഹത്തിനു മാത്രമേ സമൂഹത്തിൽ ശുചിത്വം സാധ്യമാക്കാൻ കഴിയുകയൊള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ തന്നെ ശുചിത്വം കൈവരിക്കും. സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തൻറെ ശുചിത്വത്തിന് വേണ്ടി മറ്റൊരാളുടെ അവകാശം നിഷേധിക്കുകയില്ല. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞു കൂടുന്നതാണ് മലിനീകരണത്തിന് ഹേതുവാകുന്ന മറ്റൊരു കാരണം. മണ്ണ് ,വായു, ജലം, ശബ്ദമലിനീകരണം എന്നിവിടങ്ങളിലെല്ലാം മലിനീകരണം ഉണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യം പരമാവധി കുറയ്ക്കുക. വീട്ടിലെ മാലിന്യം വഴിയോരത്ത് വലിച്ചെറിയാതെ സംസ്കരിക്കുക. ജൈവമാലിന്യങ്ങൾ ജൈവവളമായി ഉപയോഗിക്കുക. വീട്ടിലെ മലിനജലം ഓടയിലേക്ക് ഒഴിക്കാതെ ഫലപ്രദമായി ഉപയോഗിക്കുക. നല്ല നാളേക്കായി പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങള് അല്ല നമുക്ക് വേണ്ടത്. വരും നാളുകളെങ്കിലും നമ്മുടെ വീടുകൾ സ്ഥാപനങ്ങൾ ഓഫീസുകൾ ഗ്രാമങ്ങൾ ശുചിത്വമുള്ളതാവണം . അതിന് നമുക്കേവർക്കും ഒത്തൊരുമിച്ചു പ്രയത്നിക്കാം. നല്ല നാളെക്കായി നമുക്കൊരുമിച്ചു കൈകോർക്കാം


ഫാത്തിമ ജുമാന
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം