ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ
എന്റെ ലോക്ക്ഡൗൺ
പുറത്ത് ആരെയും കാണുന്നില്ല. ഒഴിഞ്ഞ റോഡുകൾ. സർ കോറോണയെക്കുറിച്ച പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. പിന്നീടാണ് ലോകത്ത് പിടിപെട്ട ഈ മഹാമാരിയെ അറിയാൻ കഴിഞ്ഞത്. എല്ലാവരെയും അടുത്ത കിട്ടിയ സന്ദോശമുണ്ട്. അച്ഛന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്. `പുറത്തിറങ്ങരുത്, കൈ നന്നായി കഴുകണം´എന്നച്ഛൻ എപ്പോഴും പറയും. ഏറെ സമയവും മുറ്റത്തിരിക്കുമ്പോൾ എന്തെന്നറിയില്ല. പൂക്കളോടും പക്ഷികളോടും കൂടുതൽ അടുപ്പം തോന്നി. മഞ്ഞക്കിളി, മൈന, ചെമ്പോത്, കത്രിക വാളൻ, അണ്ണാൻ, പിന്നെ ചിലപ്പട്ട ഇവരെല്ലാവരും നിത്യ സന്ദർശകരായി. ഞാനൊരുക്കി വെച്ച വെള്ളത്തിൽ കുളിയും, കുടിയും, കാണാൻ എന്തോരു രസം.... എല്ലാവരും കൂടിയുള്ള ചായ കുടി, ചോറൂണ്. പിന്നെ അമ്മക്ക് ചക്കയോടും, ചേന, മത്തൻ, ഇളവൻ, ഇലക്കറികൾ എന്നിവയോട് പ്രണയം തോന്നിയോ എന്ന് തോന്നും. വൈകുന്നേരമായാൽ വാർത്ത കേൾക്കുന്ന അച്ഛനെയും അമ്മയെയും മാമനെയും എല്ലാവരുടെയും വിശദീകരണവും വിലയിരുത്തലും എന്നുമുണ്ടാവും. നമ്മുടെ മുഖ്യമന്ത്രിയും പോലീസും തരുന്ന അറിയിപ്പുകൾ തന്നെയാണ് ഇന്ന് നമ്മൾ ഇങ്ങനെ നിൽക്കാൻ കാരണം. ഇങ്ങനെ തന്നെ നമുക്ക് മുന്നേറാം. ജാഗ്രതയോടുകൂടി നമുക്ക് കൊറോണ വൈറസിനെ തൂത്തെറിയാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം