പെയ്തൊഴിഞ്ഞ ഇടനാഴിയിൽ ഇനിയും നടക്കണം...
ഇരുൾ വിരിച്ച വഴിയിൽ തനിച്ചിറങ്ങണം...
നടന്ന വഴിയിലെ ഓർമ്മകളെ ചികഞ്ഞു നോക്കണം...
നാട്ടിൻ പുറത്തെ നന്മയെ മാറോട് ചേർക്കണം...
മഴത്തുള്ളികൾ തങ്ങി നിൽക്കും പുൽമേടുളിൽ കാലൊന്നു നനക്കണം...
ഓർമ്മയുടെ വേലിക്കെട്ടിൽ പൂത്തുലഞ്ഞ സൗഹൃദപ്പൂക്കളെ ചേർത്ത് പിടിക്കണം...
കലാലയത്തിലേക്കൊന്ന് തിരിഞ്ഞു നടക്കണം...
കേൾക്കാൻ കൊതിക്കുന്ന അധ്യാപകരെ കാതോർക്കണം...
വിദ്യാലയത്തിലെ പുലർകാല കാഴ്ച്ചകൾ ഇനിയും കാണണം...
മൈതാന മധ്യത്തിലെ
പിടിവാശികളിൽ പങ്കുചേരണം...
ഈ രോഗങ്ങൾ അടങ്ങിയിട്ടെന്നു മാത്രം...