ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കലണ്ടർ കള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കലണ്ടർ കള്ളികൾ

വീട്ടിൽ ചടഞ്ഞിരിക്കുമ്പഴാണ്
ചുമരിൽ തൂക്കിയിട്ട കലണ്ടറിലെ
കള്ളികളിലേക്ക് ദൃഷ്ടി പാഞ്ഞത്
കൃത്യതയുള്ള കള്ളികൾക്കിടയിലെ ചുവപ്പക്ഷരം
എന്നെ നോക്കി പല്ലിളിക്കുന്നു
ഞായറാഴ്ചയെന്ന് ...
അവധിദിനമെന്ന് ...
ഓർമിപ്പിച്ച പഴയ കലണ്ടറിലിപ്പോൾ നിറയെ ചുവപ്പക്കങ്ങൾ....
ഒരു സൂക്ഷമാണ്
എത്ര പെട്ടന്നാണ് ചുവർ കലണ്ടറുകളെ ചുവപ്പണിയിച്ചത്
നമ്മുടെ വീടിനെ ജയിലാക്കി മാറ്റിയത് ....

             
 

മുഈനുദ്ധീൻ
3B ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത