ജി.എൽ.പി.സ്കൂൾ പരിയാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .നൂറ്റാണ്ടുകൾ പഴക്കമുള്ള ആദിശങ്കരനാൽ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കൈക്കാട്ട് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലത്ത്  മഠം നിർമ്മിച്ചു തന്ന കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു ഈ വിദ്യാലയത്തിലെ ആരംഭം. ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ജാതിമത ഭേദമില്ലാതെ സവർണ്ണ അവർണ്ണ വ്യത്യാസമില്ലാതെ ഈ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പഠിക്കാനുള്ള അവസരം ഉണ്ടാക്കി, നമ്മുടെ പ്രദേശത്തിൻറെ സാമൂഹ്യ പിന്നോക്കാവസ്ഥ മറികടക്കാൻ നടത്തിയ വിപ്ലവമായി വേണം ഇതിനെ കാണാൻ .ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ ഇതിൽ 1/ 3/ 1939 വരെ  ബോർഡ് ബോയ്സ് സ്കൂൾ എന്നും പിന്നീട്  1/ 8/ 1951 വരെ  ബോർഡ് elementary സ്കൂൾ എന്ന പേരിലും  1 /7 /1957 മുതൽ പരിയാപുരം ബോർഡ് സ്കൂൾ എന്ന പേരിലും  അറിയപ്പെട്ട ഈ വിദ്യാലയം 1/10/ 1957 മുതൽ ആണ് ജി. എൽ .പി സ്കൂൾ  പരിയാപുരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാലത്ത് ഒന്നാംതരത്തിന് മുമ്പ് "ശിശു തരം "   എന്ന ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ്സുകളിൽ മണിപ്രവാളം പഠിപ്പിച്ചിരുന്നു .വലിയ ക്ലാസ്സുകളിൽ സ്ലേറ്റ് നിർബന്ധവും ചെറിയ ക്ലാസുകളിൽ മണ്ണിലെഴുതലും നടന്നിരുന്നു . കിഴക്കുഭാഗത്ത് തിരൂർ- ബേപ്പൂർ റെയിൽവേ ലൈൻ .പടിഞ്ഞാറ് കാളവണ്ടിയ്ക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ ചാലു പോലുള്ള ഒരു വഴി അതിനിടയിൽ  വിശാലമായ ഒരു വയൽ, അതിൻ്റെ നടുവിലായി ഒരു തുരുത്ത് ,ആ തുരുത്തിലായിരുന്നു ഈ കൊച്ചു വിദ്യാലയം. ഇന്ന് NH പോലെ തിരക്കേറിയ റോഡിനും കേരളത്തിൻ്റെ പുറത്തേക്കു കൂടി നീളുന്ന റെയിൽവേ പാളത്തിനുമിടയൽ മറ്റു സ്കൂളുകൾക്കൊന്നുമില്ലാത്ത  ഭാഗ്യമായി ഒന്നര ഏക്കർ ഭൂമി സ്വന്തമായുള്ള ഒരു ഗവൺമെൻറ് എൽ പി സ്കൂൾ .  ആദ്യകാലത്ത് തന്നെ പഠന നിലവാരത്തിൽ മാത്രമല്ല , കലാകായിക രംഗങ്ങളിലും നമ്മൾ ഒട്ടും പുറകിൽ ആയിരുന്നില്ല. ഇന്ന് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 13 ക്ലാസ്സുകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു.