ജി.എൽ.പി.സ്കൂൾ താനൂർ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 24/7/ 2023 തിങ്കളാഴ്ച വളരെ വിപുലമായ രീതിയിൽ നടന്നു. ഉദ്ഘാടനകർമ്മം ശ്രീ എം.കെ ഗോപി മാഷ് നിർവ്വഹിച്ചു. കഥകളിലൂടെയും നാടൻ പാട്ടുകളിലൂടെയും കുട്ടികളെ വളരെയധികം ആവേശഭരിതരാക്കി.

                വിദ്യാരംഗം കലാസാഹിത്യ വേദിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളുംഅംഗങ്ങളാണ്. കലാസാഹിത്യവേദിയുടെ പ്രവർത്തനത്തിനായി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ തെരെഞ്ഞെടുത്തു. ഇവരെ ഉൾപ്പെടുത്തി പ്രവർത്തക സമിതി ഉണ്ടാക്കി.
          വായനാ ദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 21/6/ 2023 ന് വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാന വിതരണം നടത്തുകയുണ്ടായി. വായനാദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള  സാഹിത്യക്വിസ് മത്സരം നടത്തുകയുണ്ടായി. വിജയികൾക്കുള്ള സമ്മാനവിതരണം HM നിർവ്വഹിച്ചു.
           വിശ്വ വിഖ്യാത സാഹിത്യകാരൻ ബഷീറിൻ്റെ ഓർമ്മ ദിനംവളരെ വിപുലമായ രീതിയിൽ നടത്തി. ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഗാനാലാപനം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ ദിന ക്വിസ് മത്സരം നടത്തുകയും വിജയികൾക്കുളള സമ്മാനവിതരണം നടത്തുകയും ചെയ്തു.
    വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ 27/7/23 വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾ തല മത്സരം നടത്തുകയും  ഉപജില്ലാതല വിജയികളെ കണ്ടെത്തുകയും ചെയ്തു.
     വായനയെ പരിപോഷിപ്പിക്കുന്നതിനായി ഒരു പുസ്തക ചർച്ച നടത്താൻ തീരുമാനിക്കുകയും  "റിയാൻ്റെ കിണർ"എന്ന പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും അതിൻ്റെ അടിസ്ഥാനത്തിൽ പുസ്തക ചർച്ച നടത്തുകയും ചെയ്തു.