ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പ്രകൃതി ദുരന്തങ്ങൾ
പ്രകൃതി ദുരന്തങ്ങൾ
ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ ഒരുപാട് വനങ്ങളും പുഴകളും കാവുകളും എല്ലാം ഉണ്ട് . മലനിരകളും കുന്നുകളും സമതലപ്രദേശങ്ങളും നിറഞ്ഞ നാടാണിത്.ഒരു മഴ പെയ്താൽ കിഴക്ക്പശ്ചിമഘട്ടത്തിൽനിന്ന് നേരെ കുത്തിയൊലിച്ച് അറബി കടലിൽ നിന്ന് എത്തത്തക്ക വിധത്തിൽ ചരിവുള്ള ഉള്ള ഒരു ഭൂപ്രകൃതിയാണ് ആണ് നമ്മുടെ കേരളത്തിലെ ഭൂപ്രകൃതി .പ്രകൃതി നമുക്ക് അനുഗ്രഹിച്ചുതന്ന ജൈവസമ്പത്തും നദികളും മലകളും കുന്നുകളും നമുക്കുണ്ട്.ഈ പ്രകൃതി സമ്പത്തെല്ലാം കുറച്ചൊക്കെ മനുഷ്യർ തന്നെ നശിപ്പിക്കുന്നു.നമ്മുടെ കേരളത് അടുത്തിടെ ഉണ്ടാകുന്ന ഉരുൾപൊട്ടൽ പ്രളയംഎന്നീ പ്രകൃതി ദുരന്തങ്ങൾ കുറച്ചൊക്കെ മനുഷ്യന്റെഇടപെടലുകൾ കൊണ്ടാണെന്ന് എന്ന് നമുക്ക് പറയേണ്ടിവരും.കുന്നിടിച്ചു കൊണ്ട് കെട്ടിടങ്ങൾ നിർമ്മിക്കുന്നു പുഴയിൽ നിന്ന് മണൽ വാരുന്നു ,കാട് വെട്ടി കളയുന്നു.ഇതൊക്കെ മനുഷ്യർ ചെയ്യുന്നതല്ലേ .അതുകൊണ്ടുതന്നെ കുറച്ചു കാലമായി ഇത്തരം ദുരന്തങ്ങളും നമുക്ക് നേരിടേണ്ടി വരുന്നു.2019 പ്രളയത്തിൽ കുറെ നഷ്ടങ്ങൾ നമ്മുടെ കേരളത്തിന് സംഭവിച്ചു.അപ്പോൾ നമ്മൾ ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.വെള്ളം സംഭരിക്കാനുള്ള ഉള്ള താഴ്ന്ന പ്രദേശങ്ങളും ചതുപ്പുനിലങ്ങളും ഒന്നും ഇപ്പോൾ ഇല്ല ,മരിച്ചുകൊണ്ടിരിക്കുന്നഓരോ പുഴകളെയും ഓർത്ത്ഒരു തുള്ളി കണ്ണീരിൽ എങ്കിലും നമ്മൾ ഒഴുക്കിയിരുന്നെങ്കിൽ ഇന്നുംനമ്മുടെ പുഴകൾ നിറഞ്ഞൊഴുകിയേനെ .ഇനിയെങ്കിലും നമ്മൾ ഇതെല്ലാം ശ്രദ്ധിച്ചില്ല എങ്കിൽ ഇനിയും കുറേ ദുരന്തങ്ങൾ നമുക്ക് നേരിടേണ്ടി വരും -നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം നല്ലൊരു കേരളത്തിനായി നമുക്ക് ഒന്നിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം