ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/സീനയുടെ ജീവിതം.
സീനയുടെ ജീവിതം
ഒരു ദിവസം സീനയെ സ്കൂളിൽ നിന്ന് അവളുടെ അമ്മ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപ്പോൾ അവർ കുറെ നടന്നപ്പോൾ അവളുടെ അമ്മ ക്ഷീണിച്ചു. സീനയെ സ്കൂളിൽ പഠിപ്പിക്കുന്നത് അവളുടെ അമ്മ രണ്ടു വീടുകളിൽ പണി എടുത്തിട്ട് ആണ്. അപ്പോൾ ഒരു ദിവസം സീന പറഞ്ഞു അമ്മേ.... അമ്മ ഇനി എനിക്ക് വേണ്ടി വീടുകളിൽ പണി എടുക്കാൻ പോകേണ്ട. അപ്പോൾ അവളുടെ അമ്മ ചോദിച്ചു പിന്നെ ഇനി നീ എങ്ങനെ സ്കൂളിൽ പഠിക്കാൻ പോകും. അപ്പോൾ സീന പറഞ്ഞു അമ്മേ അന്ന് ഞാൻ കവിത എഴുതി ഇല്ലേ അപ്പോൾ സർ പറഞ്ഞിരുന്നു ആരാണോ ഈ കവിതയിൽ ഫസ്റ്റ് നേടുന്നത് അവർക്ക് ഒരു സമ്മാനം തരും. അമ്മേ കവിത നന്നായത് കൊണ്ട് എനിക്കാണ് സ്കോളർഷിപ് തരാൻ തീരുമാനിച്ചത്. ഇനി എന്റെ പഠന ചെലവ് അവർ നൽകും. അപ്പോൾ അമ്മയ്ക്ക് വളരെ സന്തോഷമായി. അങ്ങനെ അവൾ പഠിച്ചു വലിയ ഉയർന്ന നിലയിൽ എത്തി. അവരുടെ ജീവിതം മാറി മറഞ്ഞു.......
|